കേരളത്തിലേക്കു യൂറോപ്യൻ ലഹരിയും; രണ്ട് പെൺകുട്ടികൾ ഗുരുതരാവസ്ഥയിൽ; തലശേരിയിൽ ജനക്കൂട്ടം ലഹരി മാഫിയ തലവനെ വിചാരണ ചെയ്തു; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!

സ്വ​ന്തം ലേ​ഖ​ക​ൻ
ത​ല​ശേ​രി: മ​ല​ബാ​റി​ന്‍റെ ല​ഹ​രി മാ​ഫി​യ​യു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യ ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ യൂ​റോ​പ്പി​ൽ നി​ന്നു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളും എ​ത്തു​ന്നു. അ​മി​ത​മാ​യ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന് യു​വാ​വ് റോ​ഡ​ര‌ി​കി​ൽ മ​രി​ച്ച് വീ​ണ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ല​ഹ​രി മാ​ഫി​യ ത​ല​വ​നെ ജ​ന​കൂ​ട്ടം ത​ട​ഞ്ഞ് വെ​ച്ച് ജ​ന​കീ​യ വി​ചാ​ര​ണ ന​ട​ത്തി.

ത​ല​ശേ​രി ന​ഗ​ര​ത്തി​ലേ​ക്ക് ല​ഹ​രി എ​ത്തു​ന്ന വ​ഴി​ക​ൾ ജ​ന​ങ്ങ​ളോ​ട് ല​ഹ​രി മാ​ഫി​യ ത​ല​വ​ൻ വി​ശ​ദീ​ക​രി​ക്കു​ന്ന വീ​ഡി​യോ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. യൂ​റോ​പ്പി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള മെ​ത്താം ഫി​റ്റ​മി​ൻ എ​ന്ന ല​ഹ​രി വ​സ്തു ത​ല​ശേ​രി​യി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​താ​യി മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്നു.

രണ്ടു പെൺകുട്ടികൾ
ല​ഹ​രി​ക്ക​ടി​മ​യാ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​റോ​പ്യ​ൻ ല​ഹ​രി​യും ത​ല​ശേ​രി​യി​ലെ​ത്തു​ന്നു​ണ്ടെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​രം പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പെ​ൺ​കു​ട്ടി​ക​ൾ യൂ​റോ​പ്യ​ൻ ല​ഹ​രി​ക്കു പു​റ​മെ ഒ​പി​എം, എ​ൻ​എം​ബി​എ, ക​ഞ്ചാ​വ്, മോ​ർ​ഫി​ൻ, ക്ലോ​റോ​ഫോം എ​ന്നി​വ​യും ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​താ​യി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ഇ​വി​ടു​ത്തെ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​നു ര​ക്ഷ​പ്പെ​ടു​ത്താ​ൻ പ​റ്റാ​ത്ത വി​ധ​ത്തി​ൽ ല​ഹ​രി കീ​ഴ്പ്പെ​ടു​ത്തി​യി​ട്ടു​ള്ള പെ​ൺ​കു​ട്ടി​ക​ളെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കേ​ര​ള​ത്തി​ന്‍റെ പു​റ​ത്തേ​ക്ക് കൊ​ണ്ടു പോ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ.

ഒാണ്‌ലൈൻ ഫാർമസി
ക​ഞ്ചാ​വി​നും ബ്രൗ​ൺ ഷു​ഗ​റി​നു​മൊ​പ്പം ല​ഹ​രി കൂ​ട്ടാ​ൻ മോ​ർ​ഫി​ൻ, ക്ലോ​റോ​ഫോം എ​ന്നി​വ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് മോ​ർ​ഫി​ൻ ഗു​ളി​ക​ക​ൾ മ​ല​ബാ​റി​ൽ എ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ മോ​ർ​ഫി​ന് മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണു​ള്ള​ത്.

ഡോ​ക്ട​ർ​മാ​ർ​ക്കു​പോ​ലും മോ​ർ​ഫി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ര​ജി​സ്റ്റ​ർ ത​ന്നെ​യു​ണ്ട്. എ​ന്നാ​ൽ ക​ർ​ണാ​ട​ക​യി​ൽ ഓ​ൺ​ലൈ​ൻ ഫാ​ർ​മ​സി​യു​ടെ മ​റ​വി​ലാ​ണ് മോ​ർ​ഫി​ൻ ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്. ബേ​ക്ക​റി വ്യാ​പാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല​ർ മോ​ർ​ഫി​ൻ ഉ​ൾ​പ്പെ​ടെ​യു​ള ല​ഹ​രി​ക്ക​ട​ത്തി​ന് പി​ന്നി​ലു​ള​ള​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ജനകീയ വിചാരണ
മ​ട്ടാ​മ്പ്ര​ത്ത് യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തെത്തുട​ർ​ന്നാ​ണ് ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ൽ പ​ത്ത് വ​ർ​ഷം ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തു വ​ന്ന​യാ​ളെ ത​ല​ശേ​രി ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ വി​ചാ​ര​ണ ചെ​യ്ത​ത്.

എ​ന്നാ​ൽ, താ​നി​പ്പോ​ൾ മ​യ​ക്കു​മ​രു​ന്ന് വി​ല്‌​ക്കു​ന്നി​ല്ലെ​ന്നും ത​ന്‍റെ മ​ക​ൻ വി​ല്ക്കു​ന്നു​ണ്ടെ​ന്നും ഇ​യാ​ൾ ജ​യ​കീ​യ വി​ചാ​ര​ണ​ക്കി​ടെ വീ​ഡി​യോ​യി​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​യാ​ളും ആ​ദ്യ ഭാ​ര്യ​യും മ​ക​നും ഇ​പ്പോ​ഴും ല​ഹ​രി​ക്ക​ട​ത്തി​ൽ സ​ജീ​വ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട്.

ക​ഞ്ചാ​വ്, ബ്രൗ​ൺ ഷു​ഗ​ർ, ഒ​പി​എം തു​ട​ങ്ങി​യ ല​ഹ​രി വ​സ്തു​ക്ക​ളെ​ല്ലാം ത​ല​ശേ​രി​യി​ലെ​ത്തു​ന്ന വ​ഴി​ക​ളും വി​ല്പ​ന ന​ട​ത്തു​ന്ന ആ​ളു​ക​ളു​ടെ പേ​രു​ക​ളും ഇ​യാ​ൾ ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

നൂറുകണക്കിന് ആളുകളെത്തി
നൂ​റു ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ല​ഹ​രി മാ​ഫി​യ ത​ല​വ​നെ പി​ടി​കൂ​ടാ​ൻ എ​ത്തി​യ​ത്. മു​ഴ​പ്പി​ല​ങ്ങാ​ട് കാ​സി​മി, റ​ഫു, മു​ന്ന എ​ന്നി​വ​രാ​ണ് ത​ല​ശേ​രി​യി​ൽ ല​ഹ​രി വി​ല്പ​ന​യി​ൽ പ്ര​ധാ​നി​ക​ളെ​ന്നും അ​ഴി​യൂ​ർ ചു​ങ്ക​ത്ത് നി​ന്നാ​ണ് ക്ലോ​റോ​ഫോം എ​ത്തു​ന്ന​തെ​ന്നും ല​ഹ​രി മാ​ഫി​യ ത​ല​വ​ൻ ജ​ന​ങ്ങ​ളോ​ട് പ​റ​യു​ന്നു​ണ്ട്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​വ​ധി യു​വാ​ക്ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ളും ഇ​യാ​ൾ പ​റ​യു​ന്ന രം​ഗം വീ​ഡി​യോ​യി​ലു​ണ്ട്.

ഇ​തി​നി​ട​യി​ൽ ല​ഹ​രി മാ​ഫി​യ​യു​ടെ പി​ടി​യി​ൽ നി​ന്നും ന​ഗ​ര​ത്തെ ര​ക്ഷി​ക്കാ​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ഫൈ​സ​ൽ പു​ന​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ല​ഹ​രി മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കുറി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ത​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ല​ഹ​രി മാ​ഫി​യ​യെ ഇ​ല്ലാ​താ​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഫൈ​സ​ൽ പു​ന​ത്തി​ൽ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment