ഞങ്ങൾ തെറ്റിദ്ധരിച്ചു..! മന്ത്രി തോമസ് ചാണ്ടിയുടെ വിവാദ ഭൂമി സർവേ ഉദ്യോഗസ്ഥർ അളന്നു; റോഡിന്‍റെ ഗുണങ്ങൾ വാഴ്ത്തി നാട്ടുകാരിൽ ചിലർ ഉദ്യോഗസ്ഥരെകണ്ടു

ആ​ല​പ്പു​ഴ: ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വ​ലി​യ​കു​ളം -സീ​റോ ജെ​ട്ടി റോ​ഡ് സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി. ഇ​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ റോ​ഡ് പൊ​ളി​ക്കാ​നെ​ത്തി​യ​താ​ണെ​ന്ന് തെ​റ്റി​ധ​രി​ച്ച് പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളും നാ​ട്ടു​കാ​രും രം​ഗ​ത്തു​വ​ന്നു. റോ​ഡ് പ്ര​ദേ​ശ​ത്തു​ണ്ടാ​ക്കി​യ ഗു​ണ​ഫ​ല​ങ്ങ​ൾ നി​ര​ത്തി സ്ത്രീ​ക​ള​ട​ക്കം 50ഓ​ളം പേ​രാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചു​റ്റും കൂ​ടി​യ​ത്. ര​ണ്ട് എം​പി​മാ​രു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച റോ​ഡി​ന് ഇ​പ്പോ​ൾ പ​രി​ശോ​ധ​ന എ​ന്തി​നെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ചോ​ദ്യം.

റോ​ഡ് കൃ​ഷി​ക്കാ​ർ​ക്ക് ഏ​റെ ഗു​ണം ചെ​യ്ത​താ​യി പാ​ട​ശേ​ഖ​ര​സ​മി​തി ക​ണ്‍വീ​ന​ർ ര​മ​ണ​ൻ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​ശേ​ഷം നാ​ട്ടു​കാ​ർ പി​ന്മാ​റി. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ അ​ള​ന്ന​ത്. ഇ​തി​നു​ശേ​ഷം കൃ​ഷി വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts