മ​ക്ക​ൾ വ​ന്നാ​ലും അ​വ​രോ​ടൊ​പ്പം വിടരുതേ..! ഏ​ഴ് മ​ക്ക​ളു​ടെ മാ​താ​വ്അ​ഭ​യം​തേ​ടി അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ; ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ പറയുന്നത് ഇങ്ങനെ… ‌

അ​ടൂ​ർ: മ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​മി​ല്ലാ​തെ അ​ല​ഞ്ഞ കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് ഓം​ങ്കാ​റി​ൽ ക​മ​ലാ​സ​ന​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ (80)യെ ​അ​ടൂ​ർ മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്രം അ​ഭ​യം ന​ൽ​കി.

ഏ​ഴു മ​ക്ക​ളു​ടെ മാ​താ​വ് ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ. കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ലി​ലെ വീ​ടും സ്ഥ​ല​വു​മൊ​ക്കെ വി​റ്റു​പോ​യ​താ​ണെ​ന്നും ഓ​രോ മ​ക്ക​ളു​ടെ​യും വീ​ടു​ക​ൾ തോ​റും താ​ൻ അ​ല​യു​ക​യാ​യി​രു​ന്നെ​ന്നും ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ.

മ​ക്ക​ൾ വ​ന്നാ​ലും അ​വ​രോ​ടൊ​പ്പം ഇ​നി വി​ട​രു​തെ​ന്നും ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ അ​ഭ്യ​ർ​ഥി​ച്ചു.

മ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളോ ഫോ​ൺ ന​മ്പ​രു​ക​ളോ പോ​ലും ത​രാ​ൻ ത​യാ​റാ​യി​ല്ല. 

ഹൃ​ദ​യ​വേ​ദ​ന​യോ​ടെ അ​ഭ​യം തേ​ടി​യെ​ത്തി​യ മാ​താ​വി​ന് താ​ത്കാ​ലി​ക അ​ഭ​യം കൊ​ടു​ത്ത​താ​യും സം​ര​ക്ഷ​ണം മ​ക്ക​ളാ​രും ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത പ​ക്ഷം ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​യ​മ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്രം ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് തി​രു​വ​ല്ല അ​റി​യി​ച്ചു. ‌

Related posts

Leave a Comment