ക്ലാസ്മേറ്റ്സ് സിനിമയില്‍ മുരളിയെ കൊല്ലുന്ന സീനുണ്ടല്ലോ. അതില്‍ അഭിനയിച്ചതു നരേന് അല്ലന്ന് ലാൽ ജോസ്. നരേനെ ഉപയോഗിച്ചു ചെയ്യാവുന്നതേയുള്ളൂ. പക്ഷേ, അങ്ങനെ ചെയ്യാതിരുന്നതിനു കാരണമുണ്ട്. നരേനെ അവിടെ കൊണ്ടുവന്നാല്‍ ആ സീന്‍ കാണുന്ന ആളുകള്‍ക്കു പെട്ടെന്നു കാര്യം മനസിലാകും. അതുകൊണ്ട് നരേന്റെ ഫ്രെയിമും ഹെയര്‍ സ്റ്റൈലുമുള്ള ഒരാളെയാണ് അവിടെ കൊണ്ടുവന്നത്.
അവിടെ അയാളുടെ നിഴല്‍ മാത്രമാണു കാണിക്കുന്നത്. നരേന് ആകാം, അല്ലാതെയുമാവാം എന്ന കണ്ഫ്യൂഷന് അവിടെ ഉണ്ടായില്ലെങ്കില്‍ ചിലപ്പോള്‍ സിനിമ അപ്പോള്‍ തന്നെ പൊളിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. സസ്പെന്‍സ് പൊളിഞ്ഞു പോകില്ലേ. അതുകൊണ്ടാണു നരേനുപകരം മറ്റൊരാളെ വെച്ച് ആ സീന്‍ ചെയ്തതെന്ന് ലാല്‍ ജോസ് പറഞ്ഞു. ക്ലാസ്മേറ്റ്സ് സിനിമയില്‍ മുരളിയെ കൊല്ലുന്ന സീനിൽ അഭിനയിച്ചിരിക്കുന്നത് നരേൻ അല്ല: വെളിപ്പെടുത്തലുകളുമായി ലാൽ ജോസ്