മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍റെ രാ​ജി​ ആവശ്യപ്പെട്ട് നടത്തിയ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ക്‌​സൈ​സ് ഓ​ഫീ​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

കോ​ഴി​ക്കോ​ട്: ബി​യ​ര്‍ ഉ​ല്‍​പാ​ദ​ന​ശാ​ല​യ്ക്ക് ഭൂ​മി ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ രാ​ജി​വ​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ക്‌​സൈ​സ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ നേ​രി​യ സം​ഘ​ര്‍​ഷം.

എ​ര​ഞ്ഞി​പ്പാ​ല​ത്തു​നി​ന്നും 11.45-ന് ​ആ​രം​ഭി​ച്ച​മാ​ര്‍​ച്ച് സി​വി​ല്‍​സ്‌​റ്റേ​ഷ​ന്‍ ര​ണ്ടാം ഗേ​റ്റി​ന് സ​മീ​പ​ത്ത് വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡു​ക​ള്‍ ത​ള്ളി​മാ​റ്റാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ പോ​ലീ​സ് ഇ​ര​ട്ട​ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ച്ചു. ​പോ​ലീ​സി​ന് നേ​രെ ഒ​രു​വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ല്ലേ​റ് ന​ട​ത്തി.

അ​റു​പ​തോ​ളം വ​രു​ന്ന പ്ര​വ​ര്‍​ത്ത​ക​രാ​ണ് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​സു​ബ്ര​മ​ഹ്ണ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. ജോ. ​സെ​ക്ര​ട്ട​റി ആ​ദം മു​ന്‍​സി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് പാ​ര്‍​ല​മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ അ​ത്തോ​ളി, സെ​ക്ര​ട്ടി​റ​മാ​രാ​യ സി.​വി. ജി​തേ​ഷ്, എം.​ധ​നീ​ഷ് ലാ​ല്‍, ആ​ര്‍.​സ​ഫി​ന്‍, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts