കൊച്ചി: സഹപാഠിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം ഗവ. ലോ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി അറസ്റ്റില്‍. കോതമംഗലം അടിവാട് മംഗലത്തുപറമ്പില്‍ എം.എ. അശോക് മുഹമ്മദിനെയാണ് (28) എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ലോ കോളജില്‍ വിദ്യാര്‍ഥിയായി ചേര്‍ന്ന ഇയാള്‍ വിവാഹിതനും പിതാവുമാണെന്ന കാര്യം മറച്ചുവച്ചാണ് സഹപാഠിയുമായി അടുപ്പത്തിലായത്. ജൂലായ് എട്ടിന് എറണാകുളം രവിപുരത്തെ സഹോദരിയുടെ വീട്ടിലും ഓഗസ്റ്റ്13ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തെ ലോഡ്ജില്‍ വച്ചുമായിരുന്നു പീഡനം. ഇയാള്‍ വിവാഹിതനാണെന്ന വിവരം പുറത്തായതോടെയാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്.
അറസ്റ്റിലായ ഇയാളെ ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പ്രതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയുണ്ടായി. ഇന്ന് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.