ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

തൃ​ശൂ​ര്‍: ബ​സ് യാ​ത്ര​ക്കി​ടെ യാ​ത്ര​ക്കാ​രി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വ​ന്നേ​രി വീ​ട്ടി​ൽ ലീ​ന​യാ​ണ് (56) മ​രി​ച്ച​ത്. തൃ​പ്ര​യാ​റി​ൽ നി​ന്ന് മു​റ്റി​ച്ചൂ​ർ വ​ഴി തൃ​ശൂ​രി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന സ​മ​യ​ത്ത് ലീ​ന​യ്ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും കു​ഴ​ഞ്ഞു വീ​ഴു​ക​യു​മാ​യി​രു​ന്നു.

കു​റ്റി​മാ​വി​ൽ നി​ന്നാ​ണ് ലീ​ന ബ​സി​ൽ ക​യ​റി​യ​താ​ണ്. ബ​സ് അ​ന്തി​ക്കാ​ട് ആ​ൽ സെ​ന്‍റ​റി​ൽ എ​ത്തി​യ സ​മ​യ​ത്താ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ ബ​സി​ൽ കാ​ഞ്ഞാ​ണി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment