വി​ശ്വാ​സീ​സാ​ഗ​രം സാ​ക്ഷി, ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ചു​മ​ത​ല​യേ​റ്റു

വ​ത്തി​ക്കാ​ന്‍ സി​റ്റി: സ്തു​തി-​സ്തോ​ത്ര ഗീ​ത​ങ്ങ​ളും ജ​ന​ല​ക്ഷ​ങ്ങ​ളു​ടെ പ്രാ​ർ​ഥ​നാ​മ​ഞ്ജ​രി​ക​ളും തീ​ർ​ത്ത ഭ​ക്തി​സാ​ന്ദ്ര അ​ന്ത​രീ​ക്ഷ​ത്തി​ൽ സാ​ർ​വ​ത്രി​ക സ​ഭ​യു​ടെ 267-ാമ​ത് മാ​ർ​പാ​പ്പ​യാ​യി ലെ​യോ പ​തി​നാ​ലാ​മ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ പ്രാ​ദേ​ശി​ക സ​മ​യം പ​ത്തി​ന് (ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 1.30) ആ​രം​ഭി​ച്ച തി​രു​ക്ക​ർ​മ​ങ്ങ​ൾ ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു. പൗ​ര​സ്ത്യ​സ​ഭ​ക​ളി​ലെ പാ​ത്രി​യാ​ർ​ക്കീ​സു​മാ​ർ​ക്കൊ​പ്പം വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ൽ പ്രാ​ർ​ഥി​ക്കു​ക​യും ധൂ​പാ​ർ​ച്ച​ന ന​ട​ത്തു​ക​യും ചെ​യ്‌​ത​തി​നു​ശേ​ഷ​മാ​ണ് മാ​ർ​പാ​പ്പ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​ർ​ക്കും ക​ർ​ദി​നാ​ൾ​മാ​ർ​ക്കും ഡീ​ക്ക​ന്മാ​ർ​ക്കു​മൊ​പ്പം പ്ര​ദ​ക്ഷി​ണ​മാ​യി സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​നു മ​ധ്യ​ത്തി​ലെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ബ​ലി​വേ​ദി​യി​ലെ​ത്തി​യ​ത്.

ഈ ​സ​മ​യം ഗാ​യ​ക​സം​ഘം സ​ക​ല വി​ശു​ദ്ധ​രു​ടെ​യും ലു​ത്തി​നി​യ ആ​ല​പി​ച്ചു​കൊ​ണ്ടി​രു​ന്നു.

Related posts

Leave a Comment