കോഴിക്കോട്: പൂവാറംതോട് വിലങ്ങുപാറ ബാബുവിന്റെ വീട്ടിലെ നായ ശരിക്കും ‘പുലി’യാണ്. ഈ നായയുടെ കുരയിൽ ഓടിയകന്നത് സാക്ഷാൽ പുലി. ബുധനാഴ്ച പുലർച്ചെ അഞ്ചേകാലോടെയാണ് പുലി വീട്ടുമുറ്റത്തെത്തിയത്. പുലിയെ കണ്ട് നായ കുരച്ചതോടെയാണ് കുറച്ചുനേരം മുറ്റത്ത് നിന്ന പുലി ഓടി മറഞ്ഞത്.
പുലിയെ പിടികൂടാനായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ്, റാപ്പിഡ് റസ്പോൺസ് ടീം അംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. തുടർന്നാണ് പുലിയെ പിടികൂടാൻ കൂടുവയ്ക്കാൻ തീരുമാനമായത്. വനത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാറിയാണ് ബാബുവിന്റെ വീട്. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്.