ഇപ്പോഴും അജ്ഞാതമായി കിടക്കുന്ന ഒന്നാണ് സ്വർഗവും നരകവും. മരണശേഷം എന്ത് സംഭവിക്കുന്നു എന്ന കാര്യത്തെ കുറിച്ച് ഇപ്പോഴും മനുഷ്യൻമാർ തമ്മിൽ തർക്കങ്ങളും ചർച്ചകളും നടക്കുകയാണ്.
അതേസമയം മരണത്തിന്റെ തൊട്ടു വക്കിൽ നിന്നും രക്ഷപെട്ട് വന്നവർ ചില കാര്യങ്ങൾ ബോധ്യപ്പെടുത്തിയവയുമെല്ലാം ഇപ്പോഴും ചോദ്യചിഹ്നമായി കിടക്കുകയാണ്. യുകെയിൽ നിന്നുള്ള 32 -കാരിയായ നിക്കോള ഹോഡ്ജസ് പറയുന്ന വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
അപസ്മാരത്തിനുള്ള മരുന്നിൽ വ്യത്യാസം വരുത്തിയതിന് പിന്നാലെ നിക്കോള കോമയിലാവുകയും കെന്റിലെ ആഷ്ഫോർഡിലുള്ള വില്യം ഹാർവി ആശുപത്രിയിൽ അവളെ പ്രവേശിപ്പിക്കുകയും ചെയ്തു. മരണത്തോടും ജീവിതത്തോടും മല്ലിടുകയായിരുന്നു അവളന്ന്. ‘താൻ സ്വർഗീയ കവാടങ്ങളൊന്നും കണ്ടില്ല’ എന്നാണ് മരണത്തിനടുത്തെത്തിയ നിക്കോള പറയുന്നത്.
വീട്ടുകാരെല്ലാം വല്ലാതെ ഭയന്നിരുന്നു, താൻ തിരികെ വരില്ല, വന്നാലും പഴയതുപോലെയാകില്ല എന്നെല്ലാം വീട്ടുകാർ ഓർത്ത് ഭയപ്പെട്ടിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിച്ച് അവൾ ജീവിതത്തിലേക്ക് തിരികെ എത്തി. എന്നാലും ഇന്നും അവളെ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കുകയാണ്.