കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ നിലവിലെ സർക്കാർ ഉത്തരവുപ്രകാരം പദ്ധതിയുണ്ടാക്കി സാഹായിക്കുമെന്ന് വാക്കു നല്കുന്നവർക്ക് മാത്രം ഡയാലിസിസ് ചെയ്യുന്നവരുടെയും മാരക രോഗം ബാധിച്ചരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളും വോട്ടുചെയ്യുണമെന്ന് കിഡ്നി കെയർ കേരള പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ കിഡ്നി കെയർ കേരള ചെയർമാൻ പി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജെ.എസ്. സുനിൽ, ഇ. ബാലകൃഷ്ണൻ, കെ.വി. ജയറാം, കെ. ജയരാജൻ, വി.കെ. ബാലകൃഷ്ണൻ, പി. അബ്ദുൾ മുനീർ, കെ.മഹിജ, ടി.ഇ. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.

