ലോക്ക്ഡൗണിൽ വീട്ടിലേക്കു മടങ്ങാൻ യ​മു​നാ​ന​ദി ‘നടന്നുകയറി’ പിന്നിട്ടത് ആയിരങ്ങൾ; വെയിലിനേയും പോലീസിനെയും പേടിച്ച് ബീഹാറിലേക്കുള്ള നടത്തം രാത്രിയിലാക്കി കുടിയേറ്റ തൊഴിലാളികൾ; പിന്നിടേണ്ടത് ആയിരത്തിലേറെ കിലോമീറ്ററുകളും

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി​ക്കി​ടെ ഹ​രി​യാ​ന​യി​ല്‍ നി​ന്നു സ്വ​ദേ​ശ​മാ​യ ബി​ഹാ​റി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കു​വാ​ന്‍ യ​മു​നാ ന​ദി കാ​ല്‍​ന​ട​യാ​യി മു​റി​ച്ചു ക​ട​ന്ന് നൂ​റു​ക​ണ​ക്കി​നു കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍. ഹ​രി​യാ​ന​യി​ലെ യ​മു​നാ​ന​ഗ​റി​ല്‍ നി​ന്നു​മാ​ണ് ഇ​വ​ര്‍ ന​ട​ക്കു​വാ​ന്‍ ആ​രം​ഭി​ച്ച​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ്-​ഹ​രി​യാ​ന അ​തി​ര്‍​ത്തി​യി​ല്‍ കൂ​ടി​യാ​ണ് യ​മു​നാ ന​ദി ഒ​ഴു​കു​ന്ന​ത്.

വേ​ന​ല്‍​കാ​ല​മാ​യ​തി​നാ​ല്‍ ന​ദി​യി​ല്‍ താ​ര​ത​മ്യേ​ന വെ​ള്ളം കു​റ​വാ​ണ്. പ​ക​ല്‍ സ​മ​യ​ത്തെ ചൂ​ട് ഒ​ഴി​വാ​ക്കു​വാ​നാ​ണ് രാ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ളി​ൽ കു​റ​ച്ചു പേ​ർ പ​റ​ഞ്ഞു. റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ 2,000ത്തി​ന് അ​ടു​ത്ത് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​ണ് യ​മു​നാ ന​ദി​യി​ല്‍ കൂ​ടി ന​ട​ന്നു പോ​യ​ത്.

ഞ​ങ്ങ​ളു​ടെ പ​ക്ക​ല്‍ പ​ണ​മി​ല്ലെ​ന്നും പോ​ലീ​സ് ഉ​പ​ദ്ര​വി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് രാ​ത്രി​യി​ല്‍ ന​ദി മു​റി​ച്ചു ക​ട​ക്കു​ന്ന​തെ​ന്നും 16കാ​ര​നാ​യ രാ​ഹു​ല്‍ പ​റ​യു​ന്നു. യ​മു​നാ​ന​ഗ​റി​ല്‍ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ല്‍ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു രാ​ഹു​ല്‍.

തൊ​ഴി​ലു​ട​മ ജോ​ലി​യി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട്ടു​വെ​ന്നും കൈ​വ​ശം പ​ണ​മി​ല്ലെ​ന്നും 24കാ​ര​നാ​യ രാ​കേ​ഷ് പ​റ​ഞ്ഞു. യ​മു​നാ​ന​ഗ​റി​ലു​ള്ള അ​ഭ​യാ​ര്‍​ത്ഥി​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ത​ന്‍റെ താ​മ​സ​മെ​ന്നും എ​ന്നാ​ല്‍ അ​വി​ടെ ഭ​ക്ഷ​ണം കി​ട്ടാ​ത്ത​തി​നാ​ലാ​ണ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും രാ​കേ​ഷ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment