30 രൂ​പ​യി​ൽ നി​ന്നും 50 രൂ​പ​യിലേക്ക്;  ലോ​ട്ട​റി വി​ല​വ​ർ​ധ​ന​വി​നെ​തി​രെ ഐ​എ​ൻ​ടി​യു​സി സ​മ​രം


കൊ​ല്ലം: ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല 30 രൂ​പ​യി​ൽ നി​ന്നും 50 രൂ​പ​യാ​ക്കി വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ സ​മ​രം ആ​രം​ഭി​ക്കാ​ൻ ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്‌​സ് കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) ഏ​ഴാം സം​സ്ഥാ​ന സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.

സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം ന​ൽ​കു​ന്ന ലോ​ട്ട​റി മേ​ഖ​ല ഇ​ട​ത്‌ സ​ർ​ക്കാ​രി​ന്റെ തെ​റ്റാ​യ ന​യം മൂ​ലം ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ൻ​റ് ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു. സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ ര​ണ്ടാം ദി​വ​സ​ത്തെ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​വ​ർ.

യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഫി​ലി​പ്പ് ജോ​സ​ഫി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വ​ട​ക്കേ​വി​ള ശ​ശി, എ​സ് ഈ. ​സ​ഞ്ജ​യ്ഖാ​ൻ, പൊ​ന്ന​മ്മ മ​ഹേ​ശ്വ​ര​ൻ, ഒ​ബി രാ​ജേ​ഷ്, ന​ന്ദി​യോ​ട് ബ​ഷീ​ർ, പി ​പി ഡാ​ൻ​സ്, പി ​വി പ്ര​സാ​ദ്, കൈ​ര​ളി റാ​ഫി, കെ ​എം ശ്രീ​ധ​ര​ൻ, സി.​എ​ച്ച് സൈ​നു​ദ്ദീ​ൻ, എം​എ ജോ​സ​ഫ്, ടി ​എ​സ് അ​ൻ​സാ​രി, വി​ടി സേ​വി​യ​ർ, എം. ​നാ​ഗൂ​ർ​ക​നി, ജി​ൻ​സ് മാ​ത്യു, തുടങ്ങിയവർ പ്രസംഗിച്ചു.

Related posts