‘ലൈ​ഫ് ഓ​ഫ് ജോ’ ​പൂ​ജ ന​ട​ത്തി; റിലീസിനായി കാത്ത് പ്രേക്ഷകർ

ജെ​പി​ആ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​സ​ഫ് നി​ർ​മി​ച്ച് എ.​പി ശ്യാം ​ലെ​നി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ലൈ​ഫ് ഓ​ഫ് ജോ​യു​ടെ പൂ​ജ ചെ​റാ​യി കു​ഴു​പ്പി​ള്ളി ഇ​ന്ദ്രി​യ സാ​ൻ​ഡ്‌​സ് റി​സോ​ർ​ട്ടി​ൽ ന​ട​ന്നു.

ന​ട​ൻ അ​ല​ൻ​സി​യ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. മു​ൻ​മ​ന്ത്രി എ​സ്. ശ​ർ​മ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു.​പെ​ട്ടി​ലാ​മ്പ​ട്ര, ബാ​ച്ചി​ലേ​ഴ്സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം എ​പി ശ്യാം ​ലെ​നി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

ക​ഥ​യും തി​ര​ക്ക​ഥ​യും ക​ണ്ണ​ൻ ക​രു​മാ​ല്ലൂ​ർ, സ​ന്തോ​ഷ് ക​രു​മാ​ല്ലൂ​ർ എ​ന്നി​വ​രു​ടേ​താ​ണ്. തി​ര​ക്ക​ഥ ദി​ലീ​പ് ക​രു​മാ​ല്ലൂ​ർ, ഡി​ഒ​പി മ​ധു മ​ട​ശേ​രി, എ​ഡി​റ്റിം​ഗ് അ​ഖി​ൽ ഏ​ലി​യാ​സ്, സം​ഗീ​തം വി​മ​ൽ റോ​യ്, കോ​സ്റ്റ്യൂം​സ് സു​നി​ൽ റ​ഹ്മാ​ൻ, ആ​ർ​ട്ട് സ്വാ​മി, മേ​ക്ക​പ്പ് മ​നോ​ജ് ജെ ​മ​നു, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ റി​ച്ചാ​ർ​ഡ്, ഡി​സൈ​ൻ ഷി​ബി​ൻ സി ​ബാ​ബു, പി​ആ​ർ​ഒ എം​കെ ഷെ​ജി​ൻ.

Related posts

Leave a Comment