പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തു പ്ര​കോ​പ​ന​മാ​യി; യു​വാ​വി​ന്‍റെ കു​ത്തേ​റ്റ പെ​ണ്‍​കു​ട്ടി മ​രി​ച്ചു; പ്രതി കോടതിയില്‍ കീഴടങ്ങി

മം​ഗ​ളൂ​രു: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ യു​വാ​വി​ന്‍റെ കു​ത്തേ​റ്റ യു​വ​തി മ​രി​ച്ചു. ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല​യി​ലെ എ​ൻ​ആ​ർ പു​ര​യ്ക്ക​ടു​ത്തു ബാ​സ​പു​ര സ്വ​ദേ​ശി​നി​യാ​യ ബി​ന്ദു​വാ​ണു മ​രി​ച്ച​ത്.

എ​ൻ​ആ​ർ പു​ര​യ്ക്ക​ടു​ത്തു മാ​ഗ​ൽ​ഗോ​ഡി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കു​ത്തേ​റ്റു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു റോ​ഡ​രി​കി​ൽ വീ​ണു​കി​ട​ന്ന ബി​ന്ദു​വി​നെ നാ​ട്ടു​കാ​രാ​ണു ബ​ല​ഹ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച മ​രി​ച്ചു.

ബ​ല​ഹ​ന്നൂ​ർ ഗാ​ണ്ടി​ഗേ​ശ്വ​ര​യി​ലെ മി​ഥു​ൻ എ​ന്ന യു​വാ​വാ​ണ് യു​വ​തി​യെ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ട മി​ഥു​ൻ ര​ണ്ടു​ദി​വ​സം മു​ന്പ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

നാ​ളു​ക​ളാ​യി പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​യു​മാ​യി ബി​ന്ദു​വി​ന്‍റെ പി​ന്നാ​ലെ ന​ട​ക്കു​ക​യാ​യി​രു​ന്നു മി​ഥു​ൻ. ബി​ന്ദു പ്ര​ണ​യാ​ഭ്യ​ർ​ഥ​ന പൂ​ർ​ണ​മാ​യും നി​രാ​ക​രി​ച്ച​തോ​ടെ​യാ​ണു യു​വാ​വ് പ്ര​കോ​പി​ത​നാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Related posts