ഭർതൃമതിയായ യുവതിക്കൊപ്പം പുഴയിൽ ചാടിയ ആൺ സുഹൃത്തിനായി ഇന്നും തെരച്ചിൽ ഊർജിതമാക്കി പോലീസ്. ഇന്നലെ പുലർച്ചെയാണ് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരിയും ആൺസുഹൃത്തും പുഴയിൽ ചാടിയത്. എന്നാൽ, പുഴയിലേക്ക് ചാടിയുടൻ യുവതി നീന്തിരക്ഷപ്പെട്ടു.
ഇന്നലെ രാവിലെ എട്ടോടെ പ്രദേശവാസികളാണ് പുഴയുടെ കരയിലായി ഒരു യുവതി നില്ക്കുന്നത് കണ്ടത്. തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിവരം ചോദിച്ചപ്പോഴാണ് കൂടെ യുവാവ് ഉള്ള വിവരം യുവതി പറഞ്ഞത്.
ബേക്കൽ പോലീസിൽ യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് കേസെടുത്ത് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വളപട്ടണം പുഴയുടെ തീരത്ത് യുവതിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് കാസർഗോഡുള്ള പോലീസുകാരന്റെ ഭാര്യയായ യുവതി ആൺസുഹൃത്തിനൊപ്പം കണ്ണൂരിൽ എത്തിയത്. തുടർന്ന് ഇന്നലെ പുലർച്ചെ വളപട്ടണം പാലത്തിനു മുകളിൽ എത്തി ഇരുവരും പുഴയിലേക്ക് ചാടുകയായിരുന്നു.