ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ സൺറൂഫ് തുറന്ന് കമിതാക്കളുടെ പ്രണയലീല. ബംഗളൂരുവിലെ തിരക്കേറിയ ട്രിനിറ്റി റോഡിൽ കോറമംഗലയിലാണു സംഭവം. കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. അതുവഴി കടന്നുപോയ ഒരു യാത്രക്കാരനാണ് ഇവരുടെ പ്രണയലീലകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
പൊതുജനമധ്യത്തിൽ പ്രണയലഹരിയിലാണ്ട ഇരുവർക്കുമെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നു. ഇത്തരം പ്രവർത്തികൾ ഗതാഗത നിയമങ്ങളുടെയും മാന്യതയുടെയും ലംഘനമാണെന്നും മറ്റുള്ളവരുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു.
വീഡിയോ പ്രചരിച്ചതോടെ വാഹമുടമയെ കണ്ടെത്തി പോലീസ് 1,500 രൂപ പിഴയടപ്പിച്ചു. അപകടകരമായ ഡ്രൈവിംഗിന് 1,000 രൂപയും ഗതാഗത നിയമലംഘനങ്ങൾക്ക് 500 രൂപയുമാണ് പിഴ ചുമത്തിയത്.