ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽനി​ന്ന് റാ​ഫേ​ൽ ന​ദാ​ൽ പി​ന്മാ​റി

മ​നാ​കോ​ർ: ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നും ടെ​ന്നീ​സ് താ​രം റാ​ഫേ​ൽ ന​ദാ​ൽ പി​ൻ​മാ​റി. പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് സൂ​പ്പ​ർ താ​ര​ത്തി​ന്‍റെ പി​ൻ​മാ​റ്റം. അ​തേ​സ​മ​യം 2024 ടെ​ന്നീ​സി​ലെ അ​വ​സാ​ന വ​ർ​ഷ​മാ​യി​രി​ക്കു​മെ​ന്നും ന​ദാ​ൽ പ​റ​ഞ്ഞു.

19 വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്ന് ന​ദാ​ൽ പി​ന്മാ​റു​ന്ന​ത്. 14 ത​വ​ണ സിം​ഗി​ള്‍​സ് കി​രീ​ടം നേ​ടി​യ റാ​ഫേ​ല്‍ ന​ദാ​ലി​ന്‍റെ പേ​രി​ലാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ റെ​ക്കോ​ര്‍​ഡ്.

ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ന​ട​ന്ന ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നും ന​ദാ​ൽ പ​രി​ക്കി​നെ തു​ട​ർ​ന്ന് പി​ന്മാ​റി​യി​രു​ന്നു.

Related posts

Leave a Comment