മാധവിക്കുട്ടി എന്ന പേര് എന്റെ ജീവിതത്തിൽ പല ഘട്ടങ്ങളിൽ കടന്നുവന്നിട്ടുണ്ട്. മാധവിക്കുട്ടി എന്നു പറയുന്നതിൽ എനിക്കെപ്പോഴും ഒരു മടിയുണ്ട്. മാധവിക്കുട്ടിയമ്മ എന്ന് അറിയാതെ തന്നെ വരും. മാധവിക്കുട്ടി എന്ന എഴുത്തുകാരിയെക്കാളുപരി മാധവിക്കുട്ടി എന്ന വ്യക്തിയെക്കുറിച്ച് അദ്ഭുതത്തോടെ ഒരുപാട് കാര്യങ്ങൾ കേട്ടറിഞ്ഞിട്ടുണ്ട്.
എന്തോ ഒരു അടുപ്പവും ഒരുപാടു സ്നേഹവും ആരാധനയുമൊക്കെ തോന്നിയിട്ടുണ്ട്. അവരെക്കുറിച്ചുള്ള കഥ സിനിമയായപ്പോൾ മാധവിക്കുട്ടിയായി അഭിനയിക്കാനായത് ജീവിതത്തിലെ വലിയ ഭാഗ്യമായി ഇന്നും കണക്കാക്കുന്നു.
കടലിന്റെ നിറങ്ങൾ എന്ന പേര് ഈ പുസ്തകത്തിന് ഉചിതമാണ്. തിരകളും ചുഴികളും കൊടുങ്കാറ്റുമെല്ലാം നിറഞ്ഞതാണ് കടൽ. മാധവിക്കുട്ടിയമ്മയുടെ ജീവിതവും അങ്ങനെയായിരുന്നു. അതുകൊണ്ടു തന്നെ ചേരുന്ന പേരാണിത്. -മഞ്ജു വാര്യർ