മധുര: മധുരയിൽ മലയാളി റെയിൽവേ ഗാർഡിനെ ആക്രമിച്ച് മാലയും പണവും ഫോണും തട്ടിയെടുത്തു. കൊല്ലം സ്വദേശി രാഖി (28)യെ ആണ് മദ്യപസംഘം ആക്രമിച്ചത്.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മധുര റെയിൽവേ ജംഗ്ഷനിലേക്ക് കടക്കുന്നതിനായി സിഗ്നൽ കാത്ത് ട്രെയിൻ കിടക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.
ട്രെയിനിന് സിഗ്നൽ നൽകാനുള്ള ചുമതലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് രാഖിയായിരുന്നു. കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. പ്രതികൾ മദ്യപിക്കാൻ പണത്തിന് വേണ്ടിയാണ് രാഖിയെ ആക്രമിച്ചതെന്നാണ് നിഗമനം. ഇവർ അറസ്റ്റിലായതായി സൂചനയുണ്ട്.

