രണ്ടുമാസം കൂടി കാത്തിരുന്നുകൂടേ;  ഡ്രൈ ​ഡേ പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യ​ത്തെക്കുറിച്ച് എക്സൈസ് മന്ത്രിയുടെ വിശദീകരണം ഇങ്ങനെ


കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഡ്രൈ ​ഡേ പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന​ത്തു വി​ദേ​ശ​മ​ദ്യ​വി​ൽ​പ്പ​ന​യ്ക്കു​ള്ള ഒ​ന്നാം​തീ​യ​തി വി​ല​ക്ക് നീ​ക്കും എ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​ർ​ച്ചി​ൽ പു​തി​യ മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ മാ​ത്ര​മെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കൂ എ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഏ​ർ​പ്പെ​ടു​ത്തി​യ ഡ്രൈ ​ഡേ സ​ന്പ്ര​ദാ​യം ഉ​പേ​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ത്വ​ത്തി​ൽ തീ​രു​മാ​നി​ച്ചു എ​ന്നാ​യി​രു​ന്നു പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. എ​ല്ലാ മാ​സ​വും ഒ​ന്നാം​തീ​യ​തി ബി​വ​റേ​ജ​സ്/​ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ഒൗ​ട്ട്ലെ​റ്റു​ക​ളും ബാ​റു​ക​ളും തു​റ​ക്കു​ന്ന ത​ര​ത്തി​ൽ അ​ബ്കാ​രി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​നാ​ണു സ​ർ​ക്കാ​ർ നീ​ക്കം. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഉ​ട​നു​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

ശ​ന്പ​ള​ദി​വ​സം ക​ണ​ക്കി​ലെ​ടു​ത്താ​ണു പ്ര​ധാ​ന​മാ​യും ഒ​ന്നാം​തീ​യ​തി ഡ്രൈ ​ഡേ ആ​ക്കി​യ​ത്. തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ, ഇ.​കെ. നാ​യ​നാ​ർ സ​ർ​ക്കാ​രി​ൽ, ടി. ​ശി​വ​ദാ​സ​മേ​നോ​ൻ എ​ക്സൈ​സ് മ​ന്ത്രി​യാ​യി​രി​ക്കേ കൈ​ക്കൊ​ണ്ട തീ​രു​മാ​ന​മാ​ണു പി​ണ​റാ​യി സ​ർ​ക്കാ​ർ തി​രു​ത്തു​ക.

Related posts