“ജവാനിൽ’ മട്ട് കണ്ടത്  ചേർത്തലയിൽ; ആ​ർ​ക്കും ദൂ​ഷ്യ​ഫ​ല​ങ്ങ​ളു​ണ്ടാ​യ​താ​യി​ട്ട് അറിവില്ലെന്ന് എക്സൈസ് കമ്മീഷണർ


തി​രു​വ​ന​ന്ത​പു​രം: ജ​വാ​ൻ മ​ദ്യ​ത്തി​ൽ സെ​ഡി​മെ​ന്‍റ്സ് (മ​ട്ട്)​അ​ട​ങ്ങി​യി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ജൂ​ലൈ 20ാം തി​യ​തി​യി​ലെ മൂ​ന്ന് ബാ​ച്ച് മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ​ന നി​ർ​ത്തി​വെ​ച്ചെ​ങ്കി​ലും

വി​ൽ​പ്പ​ന ന​ട​ന്ന മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ദൂ​ഷ്യ​മു​ണ്ടാ​ക്കി​യ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്.​ആ​ന​ന്ദ​കൃ​ഷ്ണ​ൻ രാ​ഷ്‌ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ചേ​ർ​ത്ത​ല​യി​ൽനി​ന്നു വാ​ങ്ങി​യ ജ​വാ​ൻ മ​ദ്യ​ക്കു​പ്പി​ക​ളി​ലാ​ണ് മ​ട്ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പ്രാ​ഥ​മി​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ൽ​ക്ക​ഹോ​ളി​ന്‍റെ അ​ള​വി​ൽ വ്യ​ത്യാ​സം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ർ​ക്കും ദൂ​ഷ്യ​ഫ​ല​ങ്ങ​ളു​ണ്ടാ​യ​താ​യി​ട്ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി കെ​മി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ ലാ​ബി​ലേ​ക്ക് സാ​ന്പി​ൾ അ​യ​ച്ചി​ട്ടു​ണ്ട്.

ചേ​ർ​ത്ത​ല​യി​ലേ​ക്കു പോ​യ ര​ണ്ട് ബാ​ച്ചി​ലാ​ണ് ആ​ൽ​ക്ക​ഹോ​ൾ അ​ള​വി​ൽ വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യ​ത്. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലൊ​ന്നും ജ​വാ​ൻ മ​ദ്യം ക​ഴി​ച്ചു പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

കേ​ര​ള സ​ർ​ക്കാ​രി​നു കീ​ഴി​ലെ ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ർ​സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് ലി​മി​റ്റ​ഡാ​ണ് ജ​വാ​ൻ റ​മ്മി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. ജൂ​ലൈ 20ലെ 245, 246, 247 ​ബാ​ച്ചു​ക​ളി​ലെ മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ​ന​യാ​ണ് മ​ര​വി​പ്പി​ച്ച​ത്.​

Related posts

Leave a Comment