തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ പിതാവിന്റെ വെട്ടേറ്റ് മകൻ ഗുരുതരാവസ്ഥയിൽ. കീഴാവൂർ സൊസൈറ്റി ജംഗ്ഷനിലെ വിനീത് (35) നെയാണ് പിതാവ് വിജയൻ നായർ വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപാനത്തിനു ശേഷം ഇവർ രണ്ടുപേരും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.
ഇതിനിടെ വിജയൻ നായർ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിനീതിന്റെ കഴുത്തിനു വെട്ടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വിജയൻ നായരെ ചോദ്യം ചെയ്തുവരുകയാണെന്ന് മംഗലപുരം പോലീസ് പറഞ്ഞു.