പാഠം പഠിപ്പിച്ച് പോലീസ്;  സ്കൂൾ തുറന്ന ദിവസം മദ്യപിച്ച് ബസ് ഓടിച്ച രണ്ട് ഡ്രൈവർമാരെ പോലീസ് പൊക്കി

ക​റു​ക​ച്ചാ​ൽ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ സ്കൂ​ൾ തു​റ​ന്ന ദി​വ​സം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച് ബ​സ് ഓ​ടി​ച്ച ര​ണ്ടു ഡ്രൈ​വ​ർ​മാ​രെ പി​ടി​കൂ​ടി.ച​ങ്ങ​നാ​ശേ​രി-​ക​ട്ട​പ്പ​ന റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​രാ​യ കു​രി​ശു​മ്മൂ​ട് സ്വ​ദേ​ശി ബി​നു വ​ർ​ഗീ​സ് (33), തെ​ക്കേ​ത്തു​ക​വ​ല സ്വ​ദേ​ശി രാ​ജേ​ഷ് (31) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ ലൈ​സ​ൻ​സ് താ​ത്ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ റെ​യി​ൻ​ബോ​യു​ടെ ഭാ​ഗ​മാ​യി ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് സ്വ​കാ​ര്യ ബ​സു​ക​ളും ഒ​ന്പ​ത് ടി​പ്പ​ർ​ലോ​റി​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഹ​രി​ശ​ങ്ക​ർ, ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി കെ.​ എ​ൻ.​രാ​ജ​ൻ എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം രാ​വി​ലെ ആ​റു​മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് ടി​പ്പ​ർ​ ലോ​റി​ക​ളും ബ​സു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​മി​ത ലോ​ഡു​മാ​യി ഓ​ടി​യ ഒ​ന്പ​ത് ടി​പ്പ​ർ​ലോ​റി​ക​ളും, ആ​ഡം​ബ​ര ബൈ​ക്കു​ക​ളി​ൽ ക​റ​ങ്ങി ന​ട​ന്ന ര​ണ്ടു പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. അ​ല​ക്ഷ്യ​മാ​യി ഓ​ടി​ച്ച മ​റ്റൊ​രു സ്വ​കാ​ര്യ​ബ​സും പി​ടി​ച്ചെ​ടു​ത്തു. സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​തെ പോ​യ ബ​സു​ക​ൾ​ക്കെ​തി​രെ​യും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത 15 ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സ്കൂൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് 20 സ്കൂളു​ക​ൾ​ക്ക് സ​മീ​പ​വും, ബ​സ്‌‌സ്റ്റാ​ൻ​ഡ്, പ്ര​ധാ​ന ക​വ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി പ്ര​ത്യേ​കം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചി​രു​ന്നു. ക​റു​ക​ച്ചാ​ൽ സി​ഐ സി.​കെ.​മ​നോ​ജ്, എ​സ്ഐ ഷി​ബു​മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 30 പോ​ലീ​സു​കാ​രാ​ണ് ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts