ഏഷ്യയിലെ ഏറ്റവും ചെലവേറിയ യാത്ര നടത്താന്‍ തയാറായിക്കൊള്ളു! ഇന്ത്യന്‍ റെയില്‍വെയുടെ മഹാരാജ എക്‌സ്പ്രസ് എത്തുന്നു; ആഡംബരയാത്രയുടെ മഹാരാജന്‍ ഇനിമുതല്‍ കേരളത്തിലും

southlive_2017-03_a635c4fd-bdf1-42d6-be3d-36190fadb1c6_maharaja-express-interiorഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ യാത്ര ഒരുക്കുന്നവരാണ് ലോകത്തെ നമ്പര്‍ വണ്‍ ട്രെയിനായ ഇന്ത്യന്‍ റെയില്‍വെയുടെ മഹാരാജ എക്‌സ്പ്രസ്. സെപ്റ്റംബറോടെ ഈ ട്രെയിന്‍ കേരളത്തിലും എത്തുന്നു. കേരളത്തില്‍ രണ്ട് സര്‍വ്വീസുകളാണുണ്ടാവുക. മുബൈയില്‍ നിന്ന് ഗോവ, ഹംപി, മൈസൂര്‍, എറണാകുളം, ആലപ്പുഴ വഴി തിരുവനന്തപുരമാണ് ആദ്യത്തെ യാത്ര. തിരുവനന്തപുരത്ത് നിന്ന് തിരിച്ച് മഹാബലിപുരം, മെസൂര്‍, ഹംപി വഴി മുബൈയില്‍ എത്തുന്ന വിധത്തിലാണ് രണ്ടാമത്തെ യാത്ര ഒരുക്കിയിരിക്കുന്നത്. വിദേശ സഞ്ചാരികള്‍ക്കു വേണ്ടിയാണ് തീവണ്ടി സര്‍വീസ് നടത്തുന്നതെന്ന് ഐ.ആര്‍.സി.ടി.സി അറിയിച്ചു. വിദേശ വിനോദസഞ്ചാരികളാണ് ഈ ട്രെയിനില്‍ കൂടുതല്‍ യാത്ര നടത്തുന്നത്. കേരളത്തില്‍ നിന്നുള്ളവര്‍ക്കും യാത്ര ചെയ്യാനുള്ള അവസരമൊരുക്കും. എറണാകുളം സൗത്തിലും, തിരുവനന്തപുരത്തും ട്രെയിന്‍ ഒരു ദിവസം നിറുത്തി ഇടും.

southlive_2017-03_fad4859e-1822-4410-bc2c-584dfd0d0507_maharaja-express-

എന്നാല്‍, സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് ആദ്യമായി കേരളത്തിലെത്തുന്ന ആഡംബര ട്രെയിന്‍ ചുറ്റികാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാവില്ല. നാലു ലക്ഷം മുതല്‍ പതിനാറ് ലക്ഷം രൂപവരെയാണ് മഹാരാജ എക്‌സ്പ്രസ്സിലെ ടിക്കറ്റ് നിരക്ക്. ഭക്ഷണം സൗജന്യമാണ്. ഒരു രാജകൊട്ടാരത്തിന് സമാനമാണ് ഈ ട്രെയിനിന്റെ ഉള്‍വശം. 88 പേര്‍ക്കാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യാനാവുക.. 43 കാബിനുകളാണ് ട്രെയിനിലുള്ളത്. ലോകത്തിലെ എല്ലാ രുചികളും പരിചയപ്പെടുത്തുന്ന ഭക്ഷണശാലയും ഈ ട്രെയിനിന്റെ പ്രത്യേകതയാണ്. 2010ലാണ് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. 2012 ല്‍ വേള്‍ഡ് ട്രാവല്‍ അവാര്‍ഡും, 2016 ല്‍ സെവന്‍ സ്റ്റാര്‍ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ലൈഫ് സ്റ്റൈല്‍ പുരസ്‌കാരവും ഈ ട്രെയിനിന് ലഭിച്ചിട്ടുണ്ട്. സമ്പന്നരായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യന്‍ മേഖലയിലേക്കുള്ള സര്‍വീസ്. തുടരെ നാല് വര്‍ഷം ലോകത്തെ മികച്ച ലക്ഷ്വറി ട്രെയിനിനുള്ള പുരസ്‌കാരം മഹാരാജ എക്‌സ്പ്രസ്സിനായിരുന്നു. ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ട്രെയിന്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

southlive_2017-03_41faaaa9-7b10-4f24-9880-efc14ba29a7c_maharaja-expressjpeg

 

Related posts