ഓ​ണ​ത്തി​നെ​ത്തും ‘മ​ല​ബാ​ർ ബ്രാ​ണ്ടി’…! പ്ര​തി​ദി​നം പ​തി​മൂ​വാ​യി​രം കെ​യ്സ് മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കും; മ​ദ്യ ഉ​ല്പാ​ദ​നത്തിലൂടെ ജോലി ലഭിക്കുന്നത്  250 പേ​ർ​ക്ക് 


പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നി​ന്ന് സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കു​ന്ന മ​ല​ബാ​ർ ബ്രാ​ണ്ടി അ​ടു​ത്ത ഓ​ണ​ത്തി​ന് വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. 

നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ​ക്ക് പാ​ല​ക്കാ​ട് ചി​റ്റൂ​രി​ൽ തു​ട​ക്ക​മാ​യി. പാ​ല​ക്കാ​ട് മേ​നോ​ൻ​പാ​റ​യി​ലു​ള്ള മ​ല​ബാ​ർ ഡി​സ്റ്റി​ല​റീ​സി​ൽ നി​ന്നു​മാ​ണ് പു​തി​യ ബ്രാ​ണ്ടി ഉ​ല്പാ​ദി​പ്പി​ക്കു​ക.

2002 ൽ ​അ​ട​ച്ചു പൂ​ട്ടി​യ ചി​റ്റൂ​ർ ഷു​ഗ​ർ ഫാ​ക്ട​റി​യാ​ണ് മ​ല​ബാ​ർ ഡി​സ്റ്റി​ല​റീ​സാ​യി മാ​റി​യ​ത്. 110 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.​പ്ര​തി​ദി​നം പ​തി​മൂ​വാ​യി​രം കെ​യ്സ് മ​ദ്യം ഉ​ല്പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തി​നാ​യി നാ​ലു ഘ​ട്ട​ങ്ങ​ളി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 70,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള​ള കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ആ​റേ​കാ​ൽ കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള പോ​ലീ​സ് ഹൗ​സി​ംഗ് ക​ണ്‍​സ്ട്ര​ക്ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. പ​ദ്ധ​തി​ക്കാ​യി ചി​റ്റൂ​ർ മൂ​ങ്കി​ൽ​മ​ട​യി​ൽ നി​ന്നു​മാ​ണ് വെ​ള്ള​മെ​ത്തി​ക്കു​ക.​

ഇ​തി​നാ​യി വാ​ട്ട​ർ അഥോ​റി​റ്റി പ്ര​ത്യേ​ക പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കും. ഒ​രു കോ​ടി 87 ല​ക്ഷം രൂ​പ വാ​ട്ട​ർ അഥോറി​റ്റി​യ്ക്ക് കൈ​മാ​റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ദ്യ ഉ​ല്പാ​ദ​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ 250 പേ​ർ​ക്ക് നേ​രി​ട്ട് ജോ​ലി ല​ഭി​ക്കും. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ള്ള​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ക.

 

Related posts

Leave a Comment