നൂറിന് കിട്ടിയത് എട്ടിന്‍റെ പണി..! മ​ണ്ണു​മാ​ന്തി​യ​ന്ത്രം ക​യ​റി മ​ല​മ്പാ​മ്പ് ച​ത്തു; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ; മൂ​ന്ന് വ​ര്‍​ഷം മു​ത​ല്‍ ഏ​ഴ് വ​ര്‍​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റം​

 

തൃ​ശൂ​ർ: മ​ണ്ണു​മാ​ന്തി​യ​ന്ത്രം ക​യ​റി മ​ല​മ്പാ​മ്പ് ച​ത്ത​തി​നെ തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ നൂ​ര്‍ അ​മീ​നെ​യാ​ണ് തൃ​ശൂ​ര്‍ വാ​ണി​യം​പാ​റ​യി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ദേ​ശീ​യ പാ​താ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ഴി​യ​രി​കി​ല്‍ കു​ഴി​യെ​ടു​ക്കാ​ന്‍ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തി​നി​ടെ യ​ന്ത്രം ദേ​ഹ​ത്ത് ക​യ​റി പാ​മ്പ് ചാ​വു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യ​ന്ത്ര​ത്തി​ന്‍റെ ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നൂ​ര്‍ അ​മീ​നെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം മ​ല​മ്പാ​മ്പി​നെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത് മൂ​ന്ന് വ​ര്‍​ഷം മു​ത​ല്‍ ഏ​ഴ് വ​ര്‍​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

Related posts

Leave a Comment