ആശുപത്രിയിലും രക്ഷയില്ല; മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ കോ​വി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ജീ​വ​ന​ക്കാ​ര​നെതിരെ നേരത്തെ പരാതി പറഞ്ഞിട്ടും ആശുപത്രിക്കാർ നടപടിയെടുത്തില്ലെന്ന് യുവതി

യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍. മ​റ്റു രോ​ഗി​ക​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യം.

കോ​ഴി​ക്കോ​ട്: ഉ​ള്ള്യേ​രി​ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു.

അ​തേ​സ​മ​യം, ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ മെ​സേ​ജ് അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​ത് ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി കു​റ്റ​പ്പെ​ടു​ത്തി. മൊബൈയിൽ നമ്പർ ശേഖരിച്ചത് ആശുപത്രി രജിസ്റ്ററിൽ നിന്ന്.ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം.

ഡോ​ക്ട​റെ കാ​ണാ​നെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും.

മൊ​ബൈ​ല്‍ ന​മ്പ​ര്‍ ആ​ശു​പ​ത്രി ര​ജി​സ്റ്റ​റി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച് ഇ​യാ​ള്‍ മെ​സേ​ജ് അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും.

 

 

Related posts

Leave a Comment