അഭിനയിച്ച് തുടങ്ങിയപ്പോൾ തന്നെ കോ​മ്പ്ര​മൈ​സ് ചെ​യ്യു​മോയെന്ന് ചോദിച്ച് വിളിവന്നു; നടൻ മുതൽ കാമറാമാൻ വരെ; മനസ് തുറന്ന് മാലാ പാർവതി

കു​റെ വ​ർ​ഷം മു​ൻ​പ് ‘ഇ​ത് എ​ന്ന മാ​യം’ എ​ന്നൊ​രു ത​മി​ഴ് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. അ​ന്ന് ഞാ​ൻ സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​തേ​യു​ള്ളു.

അ​ത് ക​ഴി​ഞ്ഞ് കു​റെ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ​മാ​രൊ​ക്കെ ചെ​ന്നൈ​യി​ൽനി​ന്ന് വി​ളി​ക്കും. കോ​മ്പ്ര​മൈ​സ് ചെ​യ്യു​മോ, പാ​ക്കേ​ജ് ഉ​ണ്ട്. എ​ന്നൊ​ക്കെ ചോ​ദി​ച്ച്.

ഞ​ങ്ങ​ൾ​ക്ക് ഇ​ത് കോ​മ​ഡി​യാ​യാണ് തോ​ന്നി​യ​ത്. വീ​ട്ടി​ൽ ഇ​രു​ന്ന് ചി​രി​യാ​യി​രി​ക്കും. ഭ​ർ​ത്താ​വ് സ​തീ​ശേ​ട്ട​നും എ​ന്‍റെ കൂ​ടെ​യി​രു​ന്ന് ചി​രി​ക്കും. ഇ​ത് ഭ​യ​ങ്ക​ര കോ​മ​ഡി​യാ​ണ്.

കാ​മ​റാ​മാ​ൻ, സം​വി​ധാ​യ​ക​ൻ, നി​ർ​മാ​താ​വ്, ന​ട​ൻ ഇ​വ​രി​ൽ ആ​രെ വേ​ണ​മെ​ങ്കി​ലും സെ​ല​ക്ട് ചെ​യ്യാം. അ​തി​ന് പൈ​സ വേ​റെ. ഇ​തൊ​ക്കെ കേ​ട്ട് ഞ​ങ്ങ​ൾ ചി​രി​ച്ച് മ​റി​യു​ക​യാ​ണ് ചെ​യ്യു​ക.

എ​ന്നെ പ​തി​നെ​ട്ട് വ​യ​സ് മു​ത​ൽ അ​റി​യു​ന്ന ആ​ളാ​ണ് സ​തീ​ശേ​ട്ട​ൻ. അ​തു​കൊ​ണ്ട് ഞാ​ൻ എ​ന്താ​വും, എ​വി​ടെ പോ​കും,എ​ന്ത് ചെ​യ്യും എ​ന്ന​തി​നെ​ക്കു​റി​ച്ചൊ​ക്കെ വ​ള​രെ കൃ​ത്യ​മാ​യി ധാ​ര​ണ​യു​ള്ള​ത് കൊ​ണ്ട് അ​ങ്ങ​നെ ഒ​രു ടെ​ൻ​ഷ​ൻ പോ​ലും സ​തീ​ശേ​ട്ട​ന് ഇ​ല്ല.-മാ​ലാ പാ​ർ​വ​തി

Related posts

Leave a Comment