ബൈക്കിലെത്തി വഴിചോദിച്ചാൽ..!  അ​ടൂ​രിൽ കാ​ൽ​ ന​ട​യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് മാല പറിക്കുന്ന സംഘം വ്യാപകം;  ഇന്നലെ കൊണ്ടുപോയത് 4 പവന്‍റെ മാല


അ​ടൂ​ർ: കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് ക​ഴു​ത്തി​ൽ കി​ട​ന്ന സ്വ​ർ​ണ​മാ​ല അ​പ​ഹ​രി​ക്കു​ന്ന ബൈ​ക്ക് സം​ഘ​ങ്ങ​ൾ വ്യാ​പ​കം.

ക​ഴി​ഞ്ഞ​ദി​വ​സം അ​ടൂ​ർ, പ​ന്ത​ളം, കോ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ടു. ഒ​റ്റ​യ്ക്കും ര​ണ്ടു​പേ​രും ചേ​ർ​ന്നാ​ണ് ബൈ​ക്കി​ലെ​ത്തു​ന്ന​ത്.

ഒ​റ്റ​പ്പെ​ട്ട വ​ഴി​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന​വ​രെ​യാ​ണ് ഏ​റെ​യും ഇ​വ​ർ ല​ക്ഷ്യം​വ​യ്്ക്കു​ന്ന​തെ​ങ്കി​ലും പ്ര​ധാ​ന നി​ര​ത്തു​ക​ളി​ലും മാ​ല അ​പ​ഹ​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഇ​ന്ന​ലെ അ​ടൂ​ർ വെ​ള്ള​ക്കു​ള​ങ്ങ​ര ക​നാ​ൻ ന​ഗ​റി​ൽ ജോ​ജി ആ​ൽ​ഫ്ര​ഡി​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന നാ​ല​ര പ​വ​ന്‍റെ മാ​ല​യാ​ണ് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. രാ​വി​ലെ 10.45നാ​യി​രു​ന്നു സം​ഭ​വം.

പ​ള്ളി​യി​ൽ പോ​യി മ​ട​ങ്ങ​വെ മ​ണ​ക്കാ​ലാ​യ്ക്കു​ള്ള വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. അ​ടൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നേ​ര​ത്തെ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക ടീം ​വി​വ​ര​മ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നേ​ര​ത്തെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്ന കേ​സി​ൽ പെ​ട്ടി​രു​ന്ന​വ​രെ സം​ബ​ന്ധി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ റ്റി.​ഡി. പ്ര​ജീ​ഷി​ന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Related posts

Leave a Comment