വന്ദേമാതരം! കറാച്ചി പോലീസ് വെബ്‌സൈറ്റില്‍ മല്ലു ഹാക്കര്‍മാരുടെ വിളയാട്ടം; വെബ്‌സൈറ്റ് തിരിച്ചുപിടിക്കുന്നതുവരെ വന്ദേമാതരം ആലാപനം തുടര്‍ന്നു

ന്യൂ​ഡ​ൽ​ഹി: ക​റാ​ച്ചി പോ​ലീ​സ് വെ​ബ്സൈ​റ്റി​ൽ ഇ​ന്ത്യ​ൻ ഹാ​ക്ക​ർ​മാ​രു​ടെ ആ​ക്ര​മ​ണം. മ​ല്ലു സൈ​ബ​ർ സോ​ൾ​ജി​യേ​ഴ്സാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

പാ​ക്കി​സ്ഥാ​ൻ സൈ​റ്റി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ ഇ​ന്ത്യ​ൻ ഹാ​ക്ക​ർ​മാ​ർ വെ​ബ്സൈ​റ്റി​ൽ വ​ന്ദേ​മാ​ത​രം എ​ന്നു കു​റി​ച്ചു. കു​റ​ച്ചു സ​മ​യ​ത്തി​നു​ശേ​ഷം മാ​ത്ര​മാ​ണ് ക​റാ​ച്ചി പോ​ലീ​സി​ന് ഇ​തു സം​ബ​ന്ധി​ച്ചു വി​വ​രം ല​ഭി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ സൈ​റ്റ് തി​രി​ച്ചു​പി​ടി​ക്കാ​ൻ സാ​ങ്കേ​തി​ക ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി. ഇ​ത്ര​യും സ​മ​യം, വെ​ബ്സൈ​റ്റി​ൽ വ​ന്ദേ​മാ​ത​രം ആ​ലാ​പ​നം തു​ട​രു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​സ​മ​യം, ഇ​ന്ത്യ​ൻ സൈ​റ്റു​ക​ൾ​ക്കു നേ​രെ പാ​ക് ഹാ​ക്ക​ർ​മാ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Related posts