നയന്‍താരയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു, ഒപ്പം പൃഥ്വിരാജും!

390187മമ്മൂട്ടിയുടെ ഭാഗ്യനായികയെന്നാണ് നയന്‍താരയെ വിശേഷിപ്പിക്കുന്നത്. ഇരുവരും ഇതുവരെ ഒന്നിച്ചത് നാലു ചിത്രങ്ങളില്‍. തസ്കരവീരന്‍, രാപ്പകല്‍, ഭാസ്കര്‍ ദി റാസ്കല്‍, പുതിയ നിയമം എന്നിവയാണ് ആ ചിത്രങ്ങള്‍. എല്ലാം സൂപ്പര്‍ഹിറ്റായിരുന്നു താനും. തമിഴില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന നയന്‍സ് വല്ലപ്പോഴും മാത്രമാണ് മലയാളത്തില്‍ തല കാണിക്കുന്നത്. അതും വര്‍ഷത്തില്‍ ഒന്നെന്നനിലയില്‍. കഴിഞ്ഞ രണ്ടുവര്‍ഷവും ആ ചിത്രങ്ങളില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.

ഇപ്പോള്‍ വീണ്ടും ഭാഗ്യജോഡികള്‍ ഒന്നിക്കുന്നത് പൃഥ്വിരാജിന്റെ നിര്‍മാണകമ്പനിയായ ഓഗസ്റ്റ് സിനിമാസിനു വേണ്ടിയാണ്. നയന്‍താര കഥ കേട്ടെന്നും അവര്‍ക്ക് ഇഷ്ടമായെന്നുമാണ് അണിയറ വര്‍ത്തമാനം. നവാഗതനായ ഹനീഫ് അദേനിയാണ് സംവിധായകന്‍. മൈ ഡാഡ് ഡേവിഡ് എന്നാണ് ചിത്രത്തിന്റെ പേര്. നിര്‍മാതാവിന്റെ റോളിനൊപ്പം പൃഥ്വി അഭിനേതാവായും എത്തുന്നുണ്ട്. പോക്കിരിരാജയിലാണ് മമ്മൂട്ടിയും പൃഥിയും അവസാനം ഒന്നിച്ചത്.

Related posts