സ​ണ്ണി​യും ഗം​ഗ​യും ന​കു​ല​നും വീ​ണ്ടും തി​യേ​റ്റ​റി​ൽ; റീ ​റി​ലീ​സി​നൊ​രു​ങ്ങി മ​ണി​ച്ചി​ത്ര​ത്താ​ഴ്

മ​ല​യാ​ള സി​നി​മ​യി​ലെ ക്ലാ​സി​ക് സി​നി​മ​ക​ളി​ല്‍ ഒ​ന്നാ​ണ് ഫാ​സി​ല്‍ സം​വി​ധാ​നം ചെ​യ്ത മ​ണി​ച്ചി​ത്ര​ത്താ​ഴ്. ഇ​ന്നും ടി​വി​യി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്താ​ൽ മ​ണി​ച്ചി​ത്ര​ത്താ​ഴ് പ്രേ​ക്ഷ​ക​ർ ആ​സ്വ​ദി​ച്ച് കാ​ണും.

മ​ധു മു​ട്ടം തി​ര​ക്ക​ഥ ര​ചി​ച്ച മണിച്ചിത്രത്താഴിൽ മോ​ഹ​ന്‍​ലാ​ല്‍, സു​രേ​ഷ് ഗോ​പി, ശോ​ഭ​ന എ​ന്നി​വ​രാ​ണ് മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ​ത്. സ്വ​ര്‍​ഗ്ഗ​ചി​ത്ര​യു​ടെ ബാ​ന​റി​ല്‍ അ​പ്പ​ച്ച​ന്‍ ആ​ണ് ഈ ​ചി​ത്രം നി​ര്‍​മ്മി​ച്ച​ത്.

ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ലേ​ക്കും ചി​ത്രം റീ​മേ​ക്ക് ചെ​യ്യ​പ്പെ​ട്ടി​ട്ടു​​ണ്ട്. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ  എന്നീ പേരുകളിലാണ് ചിത്രം ഇറങ്ങിയത്. എല്ലാ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്.

1993ലെ ​ഏ​റ്റ​വും ന​ല്ല ജ​ന​പ്രി​യ​ചി​ത്ര​ത്തി​നു​ള്ള ദേ​ശീ​യ​സം​സ്ഥാ​ന പു​ര​സ്‌​കാ​ര​ങ്ങ​ള്‍ മണിച്ചിത്രത്താഴ് നേ​ടി. ഗം​ഗ എ​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ശോ​ഭ​ന​യ്ക്ക് ഏ​റ്റ​വും ന​ല്ല ന​ടി​ക്കു​ള്ള ദേ​ശീ​യ​പു​ര​സ്‌​കാ​ര​വും ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഒ​ടി​ടി പ്ലേ ​റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ചി​ത്രം ഇ​പ്പോ​ള്‍ റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ഒ​ഫീ​ഷ്യ​ല്‍ ട്രെ​യി​ല​ര്‍ സ​ഹി​തം ചി​ത്ര​ത്തി​ന്‍റെ റീ ​റി​ലീ​സ് തീ​യ​തി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും എ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment