‘ദൈവാനുഗ്രഹത്താല്‍ ഞാന്‍ സ്വന്തമാക്കിയ എന്റെ വാഹനം’ ! ബാലന്‍ ചേട്ടനും വാങ്ങി ഒരു വണ്ടി; ബെന്‍സോ ഓഡിയോ ഒന്നുമല്ല…

Balanദൈവാനുഗ്രഹത്താല്‍ ഞാന്‍ സ്വന്തമാക്കിയ എന്റെ വാഹനം എന്ന കുറിപ്പോടെ കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്‍ തന്റെ പുതിയ വാഹനത്തിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ലൈക്ക് ചെയ്തതും ഷെയര്‍ ചെയ്തതും നിരവധി പേരാണ്. സിനിമാതാരങ്ങള്‍ വലിയ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്നതും ലക്ഷങ്ങള്‍ നല്‍കി ഇഷ്ട നമ്പറുകള്‍ ലേലത്തില്‍ പിടിക്കുന്നതുമെല്ലാം വാര്‍ത്തയാകാറുണ്ട്.

വലിയ വാര്‍ത്തയ്ക്കും ആഘോഷത്തിനുമൊന്നും വകയില്ലാത്തതുകൊണ്ട് മണികണ്ഠന്‍ തന്നെ ഇക്കാര്യം സന്തോഷത്തോടെ, അഭിമാനത്തോടെ ഫെയ്‌സ്ബുക്കിലൂടെയാണ് നാട്ടുകാരെ അറിയിച്ചത്. സ്വന്തമാക്കിയത് ഔഡിയോ ബെന്‍സോ ഒന്നുമല്ല, ഒരു കുഞ്ഞ് സ്കൂട്ടര്‍. ആപ്രീലിയയുടെ എസ്.ആര്‍ 150 സ്കൂട്ടറാണ്. പൂജിക്കാന്‍ കൊണ്ടുവന്ന മാല ചാര്‍ത്തിയ വാഹനത്തിനൊപ്പമുള്ള ചിത്രമാണ് മണികണ്ഠന്‍ ഫെയ്‌സ്ബുക്കില്‍ ആരാധകരുമായി പങ്കുവച്ചത്. അയാള്‍ ജീവിച്ചിരിപ്പുണ്ട്, അലമാര എന്നീ ചിത്രങ്ങളിലാണ് മണികണ്ഠന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Related posts