കൂടുതല്‍ തുക ചെലവഴിക്കാനാകില്ല! 10 ലക്ഷം നല്‍കി കോളനി നവീകരണ പദ്ധതിയില്‍ പങ്കാളിയാകും; മഞ്ചുവാര്യര്‍ക്കെതിരെയുള്ള നിയമനടപടികള്‍ ഡിഎല്‍എസ്എ അവസാനിപ്പിച്ചു

പ​ന​മ​രം: വ​യ​നാ​ട്ടി​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി മ​ഞ്ചു​വാ​ര്യ​ർ ഫൗ​ണ്ടേ​ഷ​ൻ വ​ഞ്ചി​ച്ചെ​ന്ന കോ​ള​നി നി​വാ​സി​ക​ളു​ടെ പ​രാ​തി​യി​ൽ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി നി​യ​മ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന ഹി​യ​റിം​ഗി​ൽ സ​ർ​ക്കാ​റി​ന് 10 ല​ക്ഷം രൂ​പ ന​ൽ​കി കോ​ള​നി ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​യാ​കാ​ൻ താ​ൻ ത​യാ​റാ​ണെ​ന്നും കൂ​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ക്കാ​നാ​കി​ല്ലെ​ന്നും മ​ഞ്ചു​വാ​ര്യ​ർ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.

പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ പ​ര​ക്കു​നി കോ​ള​നി​യി​ലെ 57 കു​ടം​ബ​ങ്ങ​ൾ​ക്ക് വീ​ടു നി​ർ​മി​ച്ചു​ന​ൽ​കാ​മെ​ന്ന് മ​ഞ്ചു​വാ​ര്യ​ർ ഫൗ​ണ്ടേ​ഷ​ൻ കോ​ള​നി നി​വാ​സി​ക​ൾ​ക്ക് രേ​ഖാ​മൂ​ലം വാ​ഗ്ദാ​നം ന​ൽ​കി​യെ​ന്നും പി​ന്നീ​ട് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള തു​ക ഒ​റ്റ​യ്ക്ക് ക​ണ്ടെ​ത്താ​നാ​കി​ല്ലെ​ന്ന​റി​യി​ച്ച് പ​ദ്ധ​തി​യി​ൽ​നി​ന്നും പി​ൻ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പ​രാ​തി. ഇ​തി​നെ​തി​രെ കോ​ള​നി നി​വാ​സി​ക​ളും പ​ഞ്ചാ​യ​ത്ത​ധി​കൃ​രും ന​ൽ​കി​യ പ​രാ​തി​ക​ളി​ലെ ന​ട​പ​ടി​ക​ളാ​ണ് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി അ​വ​സാ​നി​പ്പി​ച്ച​ത്.

പ​രാ​തി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഹി​യ​റിം​ഗി​ന് നി​ർ​ബ​ന്ധ​മാ​യും നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ഫൗ​ണ്ടേ​ഷ​ൻ അ​ധി​കൃ​ത​രോ​ട് ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് മ​ഞ്ചു​വാ​ര്യ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​യി. കോ​ള​നി​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി താ​ൻ ഇ​തി​നോ​ട​കം മൂ​ന്ന​ര ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചെ​ന്നും എ​ല്ലാ വീ​ടു​ക​ളും ന​വീ​ക​രി​ക്കാ​നു​ള്ള തു​ക ഒ​റ്റ​യ്ക്ക് ക​ണ്ടെ​ത്താ​ൻ ത​നി​ക്കാ​കി​ല്ലെ​ന്നും മ​ഞ്ചു​വാ​ര്യ​ർ ഹി​യ​റിം​ഗി​ൽ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.

സ​ർ​ക്കാ​രി​ലേ​ക്ക് 10 ല​ക്ഷം രൂ​പ​കൂ​ടി ന​ൽ​കി പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ൻ ത​യാ​റാ​ണ്. അ​തി​ൽ​കൂ​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ക്കാ​നാ​കി​ല്ല. ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി​യും അ​പ​മാ​നം സ​ഹി​ക്കാ​ൻ ഒ​രു​ക്ക​മ​ല്ലെ​ന്നും മ​ഞ്ചു​വാ​ര്യ​ർ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ പ​രാ​തി​യി​ൽ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച​താ​യി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ​റി അ​റി​യി​ച്ചു.

കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ഇ​നി പ​രാ​തി​യു​ണ്ടെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​നീ​ങ്ങാം. ര​ണ്ടു​മാ​സ​ത്തി​ന​കം വി​ഷ​യ​ത്തി​ൽ എ​ന്ത് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് അ​റി​യി​ക്കാ​നും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി മ​ഞ്ചു​വാ​ര്യ​ർ ഫൗ​ണ്ടേ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​ലൂ​ടെ​യെ​ങ്കി​ലും കോ​ള​നി​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കോ​ള​നി നി​വാ​സി​ക​ൾ പ്ര​തി​ക​രി​ച്ചു.

Related posts