ക​രി​യ​റി​ന്‍റെ തു​ട​ക്ക​ക്കാ​ല​ത്ത് വസ്ത്രം മാറാൻ പോലും സ്ഥലം ഉണ്ടായിരുന്നില്ല, പലരും ഒളിഞ്ഞ് നോക്കുമായിരുന്നു; മഞ്ജു പിള്ള

ക​രി​യ​റി​ന്‍റെ തു​ട​ക്ക​ക്കാ​ല​ത്ത് ഒ​രു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് വൃ​ത്തി​യി​ല്ലാ​ത്ത ശു​ചി​മു​റി​യാ​ണ് എ​നി​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി​യ​തെന്ന് മഞ്ജു പിള്ള. പ​ഴ​യ വീ​ട്ടി​ലാ​ണ് അ​ന്ന് ഷൂ​ട്ട് ന​ട​ന്ന​ത്.

വീ​ടി​ന്‍റെ പു​റ​ത്താ​യി​രു​ന്നു ടോ​യ്‌​ലെ​റ്റ്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ആ ​ടോ​യ്‌​ലെ​റ്റി​ൽ പാ​മ്പു​ണ്ടോ എ​ന്നുപോ​ലും അ​റി​യി​ല്ല. ഇ​തേ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ യാ​തൊ​രു​വി​ധ പ​രി​ഹാ​ര​വും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​യി​ട്ടി​ല്ല.

പി​റ്റേ ദി​വ​സം മു​ത​ൽ ഞാ​ൻ ഷൂ​ട്ടി​ന് പോ​യി​ല്ല. വ​സ്ത്രം മാ​റു​ന്ന​തി​നുപോ​ലും കൃ​ത്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. കൂ​ടെ​യു​ള്ള​വ‌‌​ർ ഒ​രു ലു​ങ്കി വ​ലി​ച്ചു പി​ടി​ച്ച​തി​നുശേ​ഷ​മാ​ണ് വ​സ്ത്രം മാ​റി​യ​ത്.

സീ​രി​യ​ൽ ചെ​യ്യു​ന്ന സ​മ​യ​ത്ത് എ​നി​ക്ക് അ​നു​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. കോ​സ്റ്റ്യൂം മാ​റ്റു​ന്ന സ​മ​യ​ത്ത് അ​വി​ടെ ഒ​ളി​ഞ്ഞു​നോ​ക്കാ​ൻ കു​റ​ച്ചു​പേ​രു​ണ്ടാ​കും. ഒ​രി​ക്ക​ൽ ന​ടി നീ​ന കു​റു​പ്പ് ഇ​തേ​ക്കു​റി​ച്ച് എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെന്ന് മ​ഞ്ജു പി​ള്ള പറഞ്ഞു.

Related posts

Leave a Comment