അ​മ്മ​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങ​ണ​മെ​ന്ന് മ​ക​ളോ​ട് പ​റ​ഞ്ഞു; ഉ​ര്‍​വ​ശി​യെ​ക്കു​റി​ച്ച് വി​തു​മ്പ​ലോ​ടെ മ​നോ​ജ് കെ. ​ജ​യ​ൻ

സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന കു​ഞ്ഞാ​റ്റ​യെ​ന്ന തേ​ജാ ല​ക്ഷ്മി​യെ​ക്കു​റി​ച്ച് അ​ച്ഛ​ൻ മ​നോ​ജ് കെ ​ജ​യ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ദി​വ​സ​മാ​ണി​ത്. ഏ​ഴാം വ​യ​സി​ല്‍ മ​ക​ളെ​യും കൊ​ണ്ട് ചെ​ന്നൈ​യി​ല്‍​നി​ന്ന് വ​രു​മ്പോ​ള്‍ ഇ​ങ്ങ​നെ ഒ​രു കാ​ര്യം ഒ​രി​ക്ക​ലും ചി​ന്തി​ച്ചി​രു​ന്നി​ല്ല. അ​വ​ളെ ന​ന്നാ​യി പ​ഠി​പ്പി​ക്കു​ക ന​ല്ല ജോ​ലി കി​ട്ടി വി​വാ​ഹം ക​ഴി​പ്പി​ക്കു​ക ഇ​തു മാ​ത്ര​മാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്‍റെ ക​രി​യ​റി​ല്‍ ഒ​രു​പാ​ട് ഗ്യാ​പ്പ് വ​ന്ന​തി​ന്‍റെ കാ​ര​ണം മ​ക​ളെ അ​തു​പോ​ലെ പു​ന്നാ​രി​ച്ച് നോ​ക്കി​യ​തു​കൊ​ണ്ടാ​ണ്.

പ​ഠി​ത്തം ക​ഴി​ഞ്ഞ് ചി​ല ക​മ്പ​നി​ക​ളി​ല്‍ ജോ​ലി​യും നോ​ക്കി​യ ശേ​ഷ​മാ​ണ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള ആ​ഗ്ര​ഹം കു​ഞ്ഞാ​റ്റ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം ആ​ദ്യം പ​റ​യു​ന്ന​ത് ആ​ശ​യോ​ടാ​ണ്. ആ​ശ അ​വ​ള്‍​ക്ക് അ​മ്മ മാ​ത്ര​മ​ല്ല. അ​ടു​ത്ത സു​ഹൃ​ത്ത് കൂ​ടി​യാ​ണ്. അ​ച്ഛ​നോ​ട് നേ​രി​ട്ട് പ​റ​യൂ എ​ന്ന് ആ​ശ പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് ഇ​ക്കാ​ര്യം എ​ന്നോ​ടും പ​റ​യു​ന്ന​ത്.

ര​ണ്ടു വ​ര്‍​ഷം മു​മ്പാ​ണ് സി​നി​മാ മോ​ഹം അ​വ​ള്‍ എ​ന്നോ​ട് ആ​ദ്യം പ​റ​യു​ന്ന​ത്. സി​നി​മ​യി​ല്‍ അ​വ​സ​രം വ​ന്ന​പ്പോ​ള്‍ ആ​ദ്യം അ​മ്മ​യെ അ​റി​യി​ക്ക​ണം എ​ന്നാ​ണ് ഞാ​ന്‍ പ​റ​ഞ്ഞ​ത്. അ​തി​നു വേ​ണ്ടി ചെ​ന്നൈ​യി​ല്‍ പോ​യാ​ലും കു​ഴ​പ്പ​മി​ല്ല. അ​വ​രു​ടെ അ​നു​ഗ്ര​ഹം ആ​ദ്യം വാ​ങ്ങ​ണം. കാ​ര​ണം ദ​ക്ഷി​ണേ​ന്ത്യ ക​ണ്ട ഏ​റ്റ​വും മി​ക​ച്ച ന​ടി​യാ​ണ് അ​വ​ര്‍. അ​ങ്ങ​നെ ഒ​രാ​ളു​ടെ മ​ക​ളാ​ണ് കു​ഞ്ഞാ​റ്റ എ​ന്ന് മ​നോ​ജ് കെ ​ജ​യ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment