“താ​ങ്ക​ൾ ലോ​ക​കി​രീ​ടം അ​ർ​ഹി​ക്കു​ന്നു’; മെ​സി​ക്ക്‌ പി​ന്തു​ണ​യു​മാ​യി ബ്ര​സീ​ൽ ഇ​തി​ഹാ​സം


ദോ​ഹ: ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്ന അ​ർ​ജ​ന്‍റീ​നി​യ​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക്‌ ആ​ശം​സ നേ​ർ​ന്ന് ബ്ര​സീ​ൽ ഫു​ട്‌​ബോ​ൾ ഇ​തി​ഹാ​സം റി​വാ​ൾ​ഡോ. ലോ​ക​കി​രീ​ടം മെ​സി അ​ർ​ഹി​ക്കു​ന്നു​വെ​ന്നും അ​ടു​ത്ത ഞാ​യ​റാ​ഴ്ച്ച ദൈ​വം മെ​സി​യെ കി​രീ​ട​മ​ണി​യി​ക്കു​മെ​ന്നും റി​വാ​ൾ​ഡോ പ​റ​ഞ്ഞു.

ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ബ്ര​സീ​ലും നെ​യ്മ​റു​മി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ഞാ​ൻ അ​ർ​ജ​ന്‍റീ​ന​യെ പി​ന്തു​ണ​യ്ക്കു​ന്നു. പ്രി​യ​പ്പെ​ട്ട മെ​സി, നേ​ര​ത്തെ ത​ന്നെ താ​ങ്ക​ൾ ലോ​ക​കി​രീ​ടം അ​ർ​ഹി​ച്ചി​രു​ന്നു. എ​ല്ലാം ദൈ​വ​ത്തി​ന​റി​യാം. ഈ ​ഞാ​യ​റാ​ഴ്ച്ച അ​വ​ൻ താ​ങ്ക​ളെ കി​രീ​ട​മ​ണി​യി​ക്കും- റി​വാ​ൾ​ഡോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

ബ്ര​സീ​ലി​ന്‍റെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ഫു​ട്ബോ​ൾ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് റി​വാ​ൾ​ഡോ. 2002-ലെ ​ബ്ര​സീ​ലി​ന്‍റെ ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ൽ നിർണായക പ​ങ്കു​വ​ഹി​ച്ച താ​രം കൂ​ടി​യാ​ണ് റി​വാ​ൾ​ഡോ.

Related posts

Leave a Comment