മത്‌സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള കടലോര ടൂറിസം പദ്ധതി ഉപേക്ഷിക്കണം; മാരാരിക്കുളത്തെ മത്‌സ്യത്തൊഴിലാളികൾക്ക് അധികൃതരോട് പറയാനുള്ളത്

ചേ​ർ​ത്ത​ല: ടൂ​റി​സ​ത്തി​ന്‍റെ മ​റ​വി​ൽ ക​ട​ലോ​രം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ. മാ​രാ​രി​ക്കു​ളം ബീ​ച്ച് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ത്തി കാ​റ്റാ​ടി ക​ട​പ്പു​റ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ൾ ക​യ​റ്റി​വ​യ്ക്കു​ക​യും മ​ത്സ്യം ഉ​ണ​ക്കു​ക​യും ചെ​യ്യു​ന്ന ക​ട​ൽ​ത്തീ​രം കൈ​യേ​റി നി​ർ​മാ​ണം ന​ട​ത്താ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം.

ഇ​തു​മൂ​ലം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലി​ടം ന​ഷ്ട​മാ​കും. തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള ഹാ​ർ​ബ​ർ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത അ​ധി​കാ​രി​ക​ൾ നി​ല​വി​ലു​ള്ള ക​ട​ൽ​ത്തീ​രം കൈ​യേ​റി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

ഈ ​വി​ഷ​യ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക ക​ള​ക്ട​ർ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​മാ​യി ആ​ശ​യം വി​നി​മ​യം ന​ട​ത്ത​ണ​മെ​ന്നും സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ കാ​റ്റാ​ടി മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ ഫ്രാ​ൻ​സീ​സ് കാ​ക്ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ന്പോ​ച്ച​ൻ വ​ലി​യ​വീ​ട്ടി​ൽ, ആ​ന്‍റ​ണി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ജോ​സി കാ​ര​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Related posts