കൊച്ചി: മരട് കണ്ണാടിക്കാടിലെ ബാറില്‍ മാരകായുധങ്ങളുമായി അക്രമം നടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.കഴിഞ്ഞ ഞായറാഴ്ച രാത്രി കണ്ണാടിക്കാട് ജെ.വി.കെ പാര്‍ക്ക് എന്ന ബാറിലായിരുന്നു അതിക്രമം അരങ്ങേറിയത്. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ ഷാ, അല്‍ അമീന് എന്നിവരെയാണ് മരട് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
വടിവാള്‍ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവും ഇവരോടൊപ്പമെത്തിയ മറ്റൊരാളുമാണ് ഒളിവില്‍ കഴിയുന്നത്. അഞ്ചംഗ സംഘം മദ്യപിക്കുന്നതിനിടെ ബാറിലെത്തിയ മറ്റൊരാളുമായി തര്‍ക്കമുണ്ടായി. ബാര്‍ ജീവനക്കാര്‍ ഇത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം തുടങ്ങിയത്.
പുറത്തു പോയ അലീനയും സുഹൃത്തുക്കളും തിരികെ വടിവാളുമായെത്തിയായിരുന്നു ആക്രമണം. കാറില്‍നിന്ന് വടിവാളുമെടുത്ത് സംഘം ബാറിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബാര്‍ ഉടമയുടെ പരാതിയിലാണ് കേസ്. അറസ്റ്റിലായവരെ കോടതി ജാമ്യത്തില്‍ വിട്ടു.

