വ​ഴി​യി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി ത​ല​യ്ക്ക് ക​ല്ലി​നി​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം; ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധം ചോ​ദ്യം ചെ​യ്ത ഭ​ർ​ത്താ​വി​നാ​ണ് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ​ത്; യു​വാ​ക്ക​ൾ​ക്ക് 7 വ​ർ​ഷം ക​ഠി​ന ത​ട​വ്

ചേ​ർ​ത്ത​ല: ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​ന് ഭ​ർ​ത്താ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ല് യു​വാ​ക്ക​ളെ കോ​ട​തി ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ച്ചു.

ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 30-ാം വാ​ർ​ഡ് കു​ട്ട​പ്പു​റ​ത്ത് വീ​ട്ടി​ൽ പ്ര​മോ​ദ് (വാ​വാ പ്ര​മോ​ദ്), ന​ഗ​ര​സ​ഭ 28-ാം വാ​ർ​ഡ് നെ​ല്ലി​ക്ക​ൽ ലി​ജോ ജോ​സ​ഫ്, തൈ​ക്ക​ൽ പ​ട്ട​ണ​ശേരി കോ​ള​നി നി​വാ​സി​ക​ളാ​യ പ്രി​ൻ​സ്, ജോ​ൺ ബോ​സ്കോ എ​ന്നി​വ​രെ​യാ​ണ് ചേ​ർ​ത്ത​ല അ​സി​സ്റ്റന്‍റ് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്‌​ജ് എ​സ്. ല​ക്ഷ്മി ശി​ക്ഷിച്ച​ത്.

2018 ആ​ഗ​സ്റ്റ് 16ന് ​ചേ​ർ​ത്ത​ല ചു​ടു​കാ​ട് ജം​ഗ്ഷ​ന് സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​യും സു​ഹൃ​ത്തു​ക്ക​ളും ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി ഹെ​ൽ​മ​റ്റും ക​ല്ലുംകൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ചേ​ർ​ത്ത​ല സ്വ​ദേ​ശി​യെ അ​വി​ടെ കൂ​ടി​യ അ​യ​ൽ​വാ​സി​ക​ൾ ഉ​ട​ന​ടി ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചാ​ണ് ജീ​വ​ൻ ര​ക്ഷി​ച്ച​ത്.

ചേ​ർ​ത്ത​ല പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ഏ​ഴു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​മാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജി. ​രാ​ധാ​കൃ​ഷ്ണ​ൻ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

 

Related posts

Leave a Comment