യുഡിഎഫ് എംപിമാരെ ഡൽഹി പോലീസ് തല്ലിച്ചതച്ചു; ഹൈബി ഈഡന്‍റെ മുഖത്തടിച്ചു; വനിതാ എംപിക്കു നേരിടേണ്ടി വന്നത്…

ന്യൂഡൽഹി: യു​ഡി​എ​ഫ് എം​പി​മാ​രെ പാ​ർ​ലെ​ന്‍റ് മ​ന്ദി​ര​ത്തി​ന് മു​ന്നി​ൽ വ​ച്ച് ഡ​ൽ​ഹി പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ചു.

സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി വി​ജ​യ് ചൗ​ക്കി​ൽ നി​ന്നും പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് സമാധാനമായി മാ​ർ​ച്ച് ചെ​യ്ത് വ​ന്ന എം​പി​മാ​രെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ പോ​ലീ​സ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഹൈ​ബി ഈ​ഡ​ന്‍റെ മു​ഖ​ത്ത് പോ​ലീ​സ് അ​ടി​ച്ചു. ടി.​എ​ൻ. പ്ര​താ​പ​ന്‍റെ കോ​ള​റി​ന് പി​ടി​ച്ചു വ​ലി​ച്ചു. ബെ​ന്നി ബെ​ഹ​ന്നാ​ൻ, മു​ര​ളീ​ധ​ര​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മ്യാ ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ർ​ക്കും മ​ർ​ദ​ന​മേ​റ്റു.

ത​ന്നെ പു​രു​ഷ പോ​ലീ​സ് മ​ർ​ദി​ച്ചു​വെ​ന്ന് ര​മ്യാ ഹ​രി​ദാ​സ് ആ​രോ​പി​ച്ചു. വ​നി​താ പൊ​ലീ​സു​കാ​രൊ​ന്നും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

വി​ജ​യ് ചൗ​ക്ക് ഭാ​ഗ​ത്ത് എം​പി​മാ​ർ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​ത് സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്. ഇ​വി​ടെ നി​ന്നും പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

കെ.​റെ​യി​ൽ അ​നു​മ​തി​ക്കാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കാ​ണാ​ൻ പു​റ​പ്പെ​ട്ട സ​മ​യം ത​ന്നെ​യാ​ണ് കേ​ര​ള എം​പി​മാ​ർ​ക്കു നേ​രേ പോ​ലീ​സി​ന്‍റെ കൈ​യേ​റ്റം ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ കെ.​സി.​വേ​ണു​ഗോ​പാ​ൽ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​ർ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

സിൽവർലൈൻ പദ്ധതിയിൽ ലോ​ക്‌​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​നും ആ​ന്‍റോ ആ​ന്‍റ​ണി​യും നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

Related posts

Leave a Comment