കാ​റി​ൽ വെ​ള്ളം തെ​റി​പ്പി​ച്ച​തി​ന്‍റെ പേ​രി​ൽ ത​ർ​ക്കം; യു​വാ​വി​ന്‍റെ കൈ​വി​ര​ൽ ക​ടി​ച്ചു​മു​റി​ച്ചു; വി​ര​ല്‍ ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന​തി​നാ​യി ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യെ​ന്ന് യു​വാ​വ്

ബം​ഗ​ളൂ​രു: കാ​റി​ല്‍ വെ​ള്ളം തെ​റി​പ്പി​ച്ച പ​ക​യി​ല്‍ യു​വാ​വി​ന്‍റെ വി​ര​ല്‍ ക​ടി​ച്ചു​മു​റി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ ലു​ലു​മാ​ള്‍ അ​ണ്ട​ര്‍​പാ​സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം . ജ​യ​ന്ത് ശേ​ഖ​ര്‍ എ​ന്ന യു​വാ​വി​ന്‍റെ കൈ​വി​ര​ലാ​ണ് മ​റ്റൊ​രു യു​വാ​വ് ക​ടി​ച്ചു​മു​റി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ജ​യ​ന്ത് ശേ​ഖ​റും ഭാ​ര്യ​യും ഭാ​ര്യാ​മാ​താ​വും രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച് വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. സി​ഗ്ന​ലി​ല്‍ നി​ന്ന് കാ​ര്‍ തി​രി​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​യ്ക്ക് അ​ബ​ദ്ധ​ത്തി​ല്‍ വെ​ള്ളം തെ​റി​ച്ചു.

ഇ​തോ​ടെ ക​ലി​പൂ​ണ്ട യാ​ത്ര​ക്കാ​ര​ന്‍ അ​സ​ഭ്യം പ​റ​യു​ക​യും ജ​യ​ന്തി​നെ കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ജ​യ​ന്തി​ന്‍റെ വ​ല​തു​കൈ​യി​ലെ മോ​തി​ര​വി​ര​ലാ​ണ് യു​വാ​വ് ക​ടി​ച്ചു​മു​റി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​യ​ന്ത് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ജ​യ​ന്തി​ന്‍റെ പ​രി​ക്കേ​റ്റ കൈ​വി​ര​ല്‍ ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന​തി​നാ​യി ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ന​ല്ല മ​ഴ​യാ​യ​തി​നാ​ല്‍ വെ​ള്ളം തെ​റി​ച്ച കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ല്ലെ​ന്നാ​ണ് ജ​യ​ന്ത് പ​റ​യു​ന്ന​ത്. ത​ന്‍റെ കാ​റി​ന് സ​മീ​പം മ​റ്റൊ​രു കാ​ര്‍ പാ​ഞ്ഞെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഗ​തി മ​ന​സി​ലാ​യ​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ ​ശ​കാ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കാ​റി​ല്‍ നി​ന്ന് യു​വാ​വ് പു​റ​ത്തി​റ​ങ്ങി അ​സ​ഭ്യം പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് അ​യാ​ള്‍ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും ജ​യ​ന്ത് പ​റ​യു​ന്നു. ജ​യ​ന്തി​ന്‍റെ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Related posts

Leave a Comment