അശ്ലീല ചുവയോടെ മോശമായി പെരുമാറിയ  യുവാക്കളെ തല്ലി യുവതി; സ്ത്രീയെ ബ്ലെയ്ഡ് കൊണ്ടു ആക്രമിച്ചു യുവാക്കളും; ക്രൂരമായ ആക്രമണത്തിൽ യുവതിയുടെ  മുഖത്ത് 118 തുന്നലുകൾ

 

ഭോപ്പാൽ: അശ്ലീല ചുവയോടെ സംസാരിച്ച യുവാക്കളെ തല്ലിയ സ്ത്രീയെ ബ്ലെയ്ഡ് കൊണ്ട് ആക്രമിച്ചു. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം.

രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മൂന്നാമനായുള്ള തെരച്ചിൽ തുടരുകയാണ്.വെള്ളിയാഴ്ച ഭോപ്പാൽ ടിടി നഗറിലെ ഒരു ഹോട്ടലിലേക്ക് ഭർത്താവിനൊപ്പം ഭക്ഷണം കഴിക്കാ നെത്തിയ സ്ത്രീയാണ് ആക്രമണത്തിനിരയായത്.

ഹോട്ടലിന് മുന്നിലെ പാർക്കിംഗിനെ ചൊല്ലി ഇവരും മൂന്ന് യുവാക്കളും തമ്മിൽ തർക്കമുണ്ടായി. ഭർത്താവ് ഹോട്ടിലിനുള്ളിലേക്ക് പോയ സമയം യുവാക്കൾ സ്ത്രീയെ അധിക്ഷേപിക്കാനും അശ്ലീല ചുവയോടെ സംസാരിക്കാനും തുടങ്ങി.

ശല്യം തുടർന്നതോടെ സ്ത്രീ ഇവർക്കുനേരെ ശബ്ദമുയർത്തുകയും മൂന്ന് പേരിൽ ഒരാളെ തല്ലുകയും ചെയ്തു.ഇതിന് പ്രതികാരമായാണ് സ്ത്രീ ഹോട്ടലിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ഇവർ ബ്ലെയ്ഡ് കൊണ്ട് ക്രൂരമായി മുറിപ്പെടുത്തിയത്.

ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ മുഖത്ത് 118 തുന്നലുകളാണ് വേണ്ടി വന്നത്.സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉറപ്പ് നൽകി.

ചികിത്സയിൽ കഴിയുന്ന സ്ത്രീയേയും കുടുംബത്തെയും അദ്ദേഹം സന്ദർശിച്ചു.തികളെ വെറുതെ വിടില്ലെന്നും സ്ത്രീ കാണിച്ച ധീരതയ്ക്ക് സർക്കാർ ഒരു ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related posts

Leave a Comment