അനധികൃത വഴിയോരക്കച്ചവടം ചോദ്യം ചെയ്ത വ്യാപാരിക്കു നേരെ ആക്രമണം; കറ്റാനത്ത് പ്രതിഷേധം ശക്തമാക്കി വ്യാപാരികൾ

​കാ​യം​കു​ളം: ക​റ്റാ​ന​ത്ത് വ്യാ​പാ​രി​ക്കു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​റ്റാ​നം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ മ​നോ​ജ് മെ​ട്രോ​യ്ക്ക് നേ​രേ​യാ​ണ് ഇ​ന്ന​ലെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​റ്റാ​നം യു​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വ്യാ​പാ​രി​ക​ൾ ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. കാ​യം​കു​ളം പു​ന​ലൂ​ർ കെ.​പി. റോ​ഡി​ൽ കെഎം​സി ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം.

റോ​ഡ​രികി​ലെ ക​ട​ക​ൾ​ക്ക് മു​ന്പി​ലെ അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ കൃ​ഷ്ണ​പു​രം സ്വ​ദേ​ശി അ​ജ്മ​ൽ എ​ന്ന ആ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നുവെ​ന്ന് മ​നോ​ജ് വ​ള്ളി​കു​ന്നം പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​രി​ക്കേ​റ്റ മ​നോ​ജ് മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ക​റ്റാ​ന​ത്ത് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. പ്ര​തി​ഷേ​ധ യോ​ഗം വ്യാ​പാ​രി വ്യ​വ​സാ​യി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാം​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കോ​ശി അ​ല​ക്സ്, സി​ബി വ​ർ​ഗീ​സ്, എ​സ.് ശ​ര​ത്, കു​ഞ്ഞു​മോ​ൾ റെ​ജി, സു​നി​ൽ, സി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment