മക്കള്‍ ജനിച്ചതോടെ ഉറക്കം നഷ്ടമായി ! ഭാര്യ പ്രെസില്ലയുടെ ഉറക്കം സുഗമമാക്കാന്‍ പുതിയ മാര്‍ഗവുമായി സക്കര്‍ബര്‍ഗ്; ഫേസ്ബുക്ക് മേധാവിയുടെ പുത്തന്‍ കണ്ടുപിടിത്തം ഇങ്ങനെ…

കൊച്ചു കുട്ടികള്‍ ഉണ്ടെങ്കില്‍ മാതാപിതാക്കളുടെ ഉറക്കം അത്ര സുഖകരമാവില്ല. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബെര്‍ഗിന്റെയും ഭാര്യ പ്രെസില്ല ചാനിന്റെയും കാര്യം വ്യത്യസ്ഥമല്ല. രണ്ടു മക്കളായതോടെ പ്രസില്ലയ്ക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്നാണ് സക്കര്‍ബെര്‍ഗ് പറയുന്നത്. എന്നാല്‍ ഭാര്യയുടെ ഉറക്കം വീണ്ടെടുക്കാനായി സക്കര്‍ബെര്‍ഗ് ഒരു കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് ഇപ്പോള്‍.

ഉറക്കറ ( sleep box) യാണ് ഭാര്യയുടെ ഉറക്കം സുഗമാക്കാനായി സക്കര്‍ബര്‍ഗ് കണ്ടെത്തിയ മാര്‍ഗം. ഉറക്കറയുടെ ചിത്രവും സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. രണ്ട് മക്കളായതോടെ പ്രെസില്ലയുടെ ഉറക്കം തടസപ്പെട്ടു. പ്രെസില്ല രാത്രി പലപ്പോഴും ഞെട്ടിയുണര്‍ന്ന് മക്കള്‍ ഉണരാറായോ എന്ന് നോക്കുക പതിവായി. ഇങ്ങനെ ഉണരുമ്പോള്‍ തടസപ്പെട്ട ഉറക്കം തുടരാന്‍ സാധിക്കില്ല. ഈ ശീലം പ്രെസില്ലയുടെ ഉറക്കത്തെ കാര്യമായി തന്നെ ബാധിച്ചു തുടങ്ങി.

ഇതാണ് സക്കര്‍ബര്‍ഗിനെ പുത്തന്‍ കണ്ടുപിടുത്തത്തിന് പ്രേരിപ്പിച്ചത്. ഉണരേണ്ട സമയമാകുമ്പോള്‍ ഉറക്കറയില്‍ നിന്ന് ചെറുവെളിച്ചം പുറത്തുവരും. രാവിലെ ആറുമണി മുതല്‍ ഏഴ് മണിവരെയുള്ള സമയത്താണ് ഉറക്കറ വെളിച്ചം പുറപ്പെടുവിക്കുക.താന്‍ പ്രതീക്ഷിച്ചതിലേറെ ഈ യന്ത്രം വിജയിച്ചു എന്ന് സക്കര്‍ബര്‍ഗ് പറയുന്നു. ജീവിത പങ്കാളിയേ കൂടുതല്‍ നല്ല ഉറക്കത്തിന് സഹായിക്കുന്ന ഉപകരണം കണ്ടുപിടിക്കുക എന്നത് ഒരു എഞ്ചിനീയറെ സംബന്ധിച്ചിടത്തോളം വളരെ നല്ല കാര്യമല്ലേയെന്നും അതുവഴി എന്റെ സ്നേഹവും കരുതലും കൂടുതല്‍ പ്രകടിപ്പിക്കാനായെന്നുമാണ് പ്രതീക്ഷ എന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

View this post on Instagram

Being a mom is hard, and since we've had kids Priscilla has had a hard time sleeping through the night. She'll wake up and check the time on her phone to see if the kids might wake up soon, but then knowing the time stresses her out and she can't fall back asleep. So I worked on building her what I call the "sleep box". It sits on her nightstand, and between the hours of 6-7am it emits a very faint light — visible enough that if she sees it she'll know it's an okay time for one of us to get the kids, but faint enough that the light won't wake her up if she's still sleeping. And since it doesn't show the time, if she wakes up in the middle of the night, she knows to just go back to sleep without having to worry about what time it is. So far this has worked better than I expected and she can now sleep through the night. As an engineer, building a device to help my partner sleep better is one of the best ways I can think of to express my love and gratitude. A bunch of my friends have told me they'd want something like this, so I'm putting this out there in case another entrepreneur wants to run with this and build sleep boxes for more people!

A post shared by Mark Zuckerberg (@zuck) on

Related posts