കൊച്ചി: എറണാകുളം പാലാരിവട്ടം പൈപ്പ് ലൈനിലെ മസാജ് പാര്‍ലറിനു മറവില്‍ അനാശാസ്യം നടക്കുന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടഞ്ഞു.
പാലാരിവട്ടം ബൈ പാസില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോ 9 എന്ന സ്ഥാപനമാണ് പാലാരിവട്ടം പോലീസ് അടപ്പിച്ചത്. ഈ സ്ഥാപനത്തിന്റെ മറവിലാണ് ബോര്‍ഡ് പോലും ഇല്ലാതെ സ്പാ പ്രവര്‍ത്തിച്ചിരുന്നത്.
നിലവില്‍ കേസ് എടുത്തിട്ടില്ല. പാലാരിവട്ടം പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. സ്പെഷല്‍ സ്ക്വാഡിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പലരും ഇവിടെ സ്ഥിരം സന്ദര്‍ശകരായി എത്താറുണ്ടെന്ന യുവതിയുടെ ആരോപണത്തിലും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.
ടെലികോളര്‍ തസ്തികയിലേക്ക് വിളിച്ചുവരുത്തി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചുവെന്നാണ് കഴിഞ്ഞ ദിവസം യുവതി ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ അറിയിച്ചത്