മ​ട്ടു​പ്പാ​വി​ൽ വിഷരഹിത പ​ച്ച​ക്ക​റി​കൃ​ഷിയുമായി രാമചന്ദ്രനായിക്ക്;  വിളവെടുപ്പിന് പാകമായി പത്തോളം പച്ചക്കറികൾ


വൈ​ക്കം: വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ലും പ​രി​സ​ര​ങ്ങ​ളി​ലും ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി ന​ട​ത്തു​ന്ന ചെ​റു​കി​ട സം​രം​ഭ​ക​ൻ സ​മൂ​ഹ​ത്തി​നു പ്ര​ചോ​ദ​ന​മാ​കു​ന്നു. വൈ​ക്കം കി​ഴ​ക്കേ​ന​ട ക​വ​ര​പ്പാ​ടി​ന​ട​യി​ൽ പൂ​ർ​ണ​ശ്രീ​യി​ൽ വി. ​രാ​മ​ച​ന്ദ്ര​നാ​യി​ക്കാ​ണ് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ പ്ര​ചാ​ര​ക​നാ​യി സ​മൂ​ഹ​ത്തി​നു ജൈ​വ കൃ​ഷി ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

പൂ​ർ​ണ​ശ്രീ എ​ന്ന പേ​രി​ൽ ഫു​ഡ് പ്രോ​ഡ​ക്ട് യൂ​ണി​റ്റ് ന​ട​ത്തു​കയാണ് ​രാ​മ​ച​ന്ദ്ര​നാ​യി​ക്ക്. ത​ക്കാ​ളി, വ​ഴു​ത​ന, പാ​വ​യ്ക്ക, പ​ട​വ​ലം, പീ​ച്ചി​ങ്ങ, വെ​ണ്ട, ചീ​ര, പ​യ​ർ, മു​ള​ക് തു​ട​ങ്ങി ഒ​ൻ​പ​തോ​ളം പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹം കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ത്തുവ​ർ​ഷ​മാ​യി വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ രാ​മ​ച​ന്ദ്ര​നാ​യി​ക്ക് കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

ആ​ദ്യ വി​ള​വി​ലെ ഫ​ല​ങ്ങ​ൾ പ​ഴു​പ്പി​ച്ചാ​ണ് അ​ടു​ത്ത കൃ​ഷി​ക്കുള്ള വി​ത്ത് ശേ​ഖ​രി​ക്കു​ന്ന​ത്. വി​ള​ഞ്ഞു പാ​ക​മാ​യ പ​ച്ച​ക്ക​റി സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും ന​ൽ​കു​ക​യാ​ണ് പ​തി​വ്. രാ​മ​ച​ന്ദ്ര​നാ​യി​ക്കി​ന്‍റെ കൃ​ഷി​യി​ലെ സ​മ​ർ​പ്പ​ണം ക​ണ​ക്കി​ലെ​ടു​ത്ത് സി.​പി.​എം ക​വ​ര​പ്പാ​ടി​ന​ട ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ൾ വൈ​ക്കം ടൗ​ണ്‍ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​സു​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​യി​ട​ത്തി​ലെ​ത്തി രാ​മ​ച​ന്ദ്ര​നാ​യി​ക്കി​നെ പൊ​ന്നാ​ട ചാ​ർ​ത്തി ആ​ദ​രി​ച്ചു.

Related posts