മരുന്നു തന്നൊരു ശേഖരം! 14 വർഷമായി കഴിക്കുന്ന മരുന്നുകളുടെ കവർ സൂക്ഷിച്ച് എ​ട​വ​ന​ക്കാ​ട് സ്വദേശി ജോ​ഷി.

വൈ​പ്പി​ൻ: പ​തി​ന്നാ​ല് വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഗു​ളി​ക​ക​ളു​ടെ ക​വ​റു​ക​ൾ സൂ​ക്ഷി​ച്ച് വ​ച്ച് എ​ട​വ​ന​ക്കാ​ട് വാ​ച്ചാ​ക്ക​ത്ത​റ ജോ​ഷി (48) വേ​റി​ട്ടൊ​രു റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ക്കാ​നു​ള്ള പു​റ​പ്പാ​ടി​ലാ​ണ്. ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് 2004 ൽ ​ആ​ൻ​ജി​യോ പ്ലാ​സ്റ്റി ന​ട​ത്തി​യ​ശേ​ഷം തു​ട​ങ്ങി​യ​താ​ണ് ഈ ​പ്ര​വ​ർ​ത്തി.

ത​ന്‍റെ രോ​ഗം ഭേ​ദ​മാ​കു​ന്പോ​ഴേ​ക്കും എ​ത്ര​ത്തോ​ളം മ​രു​ന്നു​ക​ൾ ക​ഴി​ച്ചു​വെ​ന്ന് കൃ​ത്യ​മാ​യി അ​റി​യ​ണം. ഈ ​ചി​ന്ത​യാ​ണ് ജോ​ഷി​യെ ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ ക​വ​റു​ക​ൾ ശേ​ഖ​രി​ച്ചു വ​യ്ക്കാ​ൻ ഇ​ട​യാ​ക്കി​യ കാ​ര​ണം.

2010ൽ ​ബൈ​പാ​സ് സ​ർ​ജ്ജ​റി​ക്കു കൂ​ടി വി​ധേ​യ​നാ​യ​തോ​ടെ മ​രു​ന്ന് സേ​വ ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ചു. അ​പ്പോ​ൾ ക​വ​റു​ക​ളു​ടെ എ​ണ്ണ​വും കൂ​ടി. ഇ​പ്പോ​ൾ പ​തി​ന്നാ​ലു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ൾ മൊ​ത്തം മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്ന് ക​ഴി​ച്ചു. ഇ​തി​ന്‍റെ ക​വ​റു​ക​ളാ​ക​ട്ടെ ര​ണ്ട് മൂ​ന്ന് വ​ലി​യ കി​റ്റു​ക​ൾ നി​റ​ഞ്ഞു ക​വി​ഞ്ഞു.

ചി​ട്ട​യാ​യ ജീ​വി​ത​വും ഭാ​ര്യ ഷീ​ല​യു​ടെ സ്നേ​ഹ​പൂ​ർ​ണ്ണ​മാ​യ പ​രി​ച​ര​ണ​വും ജോ​ഷി​യു​ടെ രോ​ഗ​ജീ​വി​ത​ത്തി​നു വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. ഗാ​യ​ക​നാ​യ ജോ​ഷി ഇ​പ്പോ​ൾ പ​തി​വു​പോ​ലെ ഗാ​ന​മേ​ള​ട്രൂ​പ്പി​ൽ പാ​ടാ​ൻ പോ​കും. വീ​ട്ടി​ലി​രു​ന്ന് ടി.​വി. റേ​ഡി​യോ ചെ​റി​യ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ സൈ​ക്കി​ൾ എ​ന്നി​വ റി​പ്പ​യ​ർ ചെ​യ്യു​ന്നു​മു​ണ്ട്.

Related posts