ഹാ​ട്രി​ക് തി​ള​ക്ക​ത്തി​ല്‍ മെ​സി

ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ലീ​ഗി​ലെ ക​റ്റാ​ല​ന്‍ ഡെ​ര്‍ബി​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്കു ജ​യം. സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യു​ടെ ഹാ​ട്രി​ക് മി​ക​വാ​ണ് ബാ​ഴ്‌​സ​ലോ​ണയ്ക്കു ലോ​ക്ക​ല്‍ എ​തി​രാ​ളി​ക​ളാ​യ എ​സ്പാ​നി​യോ​ളി​നെ​തി​രേ 5-0ന്‍റെ ​ജ​യ​മൊ​രു​ക്കി​യ​ത്. ബാ​ഴ്‌​സ​ലോ​ണ​യു​ടെ ന്യൂകാ​മ്പ് സ്റ്റേ​ഡി​യ​ത്തി​ല്‍ പു​തി​യ​താ​യി ബാ​ഴ്‌​സ​ലോ​ണ​യി​ലെ​ത്തി​യ ഒ​സാ​മെ​ന്‍ ഡെം​ബെ​ലെ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി ലൂ​യി​സ് സു​വാ​ര​സി​ന്‍റെ ഗോ​ളി​നു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്തു. 68-ാം മി​നി​റ്റി​ലാ​ണ് ഡെം​ബെ​ലെ ബാ​ഴ്‌​സ​ലോ​ണ കുപ്പാ​യ​ത്തി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

കി​രീ​ട​പോ​രാ​ട്ട​ത്തി​ല്‍ ബാ​ഴ്‌​സ​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​നും അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നും സ​മ​നി​ല കൊ​ണ്ടു തൃ​പ്ത​രാ​കേ​ണ്ടി​വ​ന്നി​രു​ന്നു. ലീ​ഗി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​വും ബാ​ഴ്‌​സ​ലോ​ണ ജ​യി​ച്ചു. ബാ​ഴ്‌​സോ​ല​ണ​യ്ക്കു വേ​ണ്ടി മെ​സി നേ​ടു​ന്ന 38-ാമ​ത്തെ ഹാ​ട്രി​ക്കാ​ണ്. ലീ​ഗി​ല്‍ 554 ദി​വ​സ​ത്തി​നു​ശേ​ഷം മെ​സി നേ​ടു​ന്ന ഹാ​ട്രി​ക്കാ​ണ്. 2016 മാ​ര്‍ച്ച് മൂ​ന്നി​ന് റ​യോ വ​യ്യ​ക്കാ​നോ​യ്‌​ക്കെ​തി​രേ​യാ​ണ് ലീ​ഗി​ല്‍ ഇ​തി​നു​മു​മ്പു​ള്ള ഹാ​ട്രി​ക്.

26-ാം മി​നി​റ്റി​ല്‍ മെ​സി ഗോ​ള​ടി​ക്കു തു​ട​ക്ക​മി​ട്ടു. മെ​സി ഓ​ഫ് സൈ​ഡാ​യി​രു​ന്നു​വെ​ന്ന് റി​പ്ലേ​ക​ളി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ആ​ദ്യ പ​കു​തി തീ​രാ​ന്‍ പ​ത്തു മി​നി​റ്റു​ള്ള​പ്പോ​ള്‍ അ​ര്‍ജ​ന്‍റീ​ന​യു​ടെ താ​രം ര​ണ്ടാം ഗോ​ള്‍ നേ​ടി. 67-ാം മി​നി​റ്റി​ല്‍ മെ​സി ഹാ​ട്രി​ക് തി​ക​ച്ചു. ക​ളി തീ​രാ​ന്‍ മൂ​ന്നു മി​നി​റ്റു​ള്ള​പ്പോ​ള്‍ ജെ​റാ​ര്‍ഡ് പി​ക്വെ ഹെ​ഡ​റി​ലൂ​ടെ ബാ​ഴ്‌​സ​ലോ​ണ 4-0ന് ​മു​ന്നി​ലെ​ത്തി. ഇ​ഞ്ചു​റി ടൈ​മി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നു മു​മ്പ് ഡെം​ബെ​ലെ ഒ​രു​ക്കി​യ പാ​സി​ല്‍ സു​വാ​ര​സ് ഗോ​ള്‍ നേ​ടി.

മ​ത്സ​ര​ത്തി​ല്‍ പ​തു​ക്കെ​ത്തു​ട​ങ്ങി​യ ബാ​ഴ്‌​സ​ലോ​ണ സാ​വ​ധാ​നം ആ​ക്ര​മ​ണ​ത്തി​നു വേ​ഗം കൂ​ട്ടു​ക​യാ​യി​രു​ന്നു. 26-ാം മി​നി​റ്റി​ല്‍ ഇ​വാ​ന്‍ റാ​ക്കി​ട്ടി​ച്ചി​ന്‍റെ പാ​സ് ബോ​ക്‌​സി​നു​ള്ളി​ല്‍നി​ന്ന് മെ​സി​യെ തേ​ടി​യെ​ത്തി. മെ​സി കൃ​ത്യ​മാ​യി പ​ന്ത് വ​ല​യി​ലാ​ക്കി. റി​പ്ലേ​ക​ളി​ല്‍ മെ​സി ഓ​ഫ്‌​സൈ​ഡാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. 35-ാം മി​നി​റ്റി​ല്‍ ജോ​ര്‍ഡി ആ​ല്‍ബ​യു​ടെ പാ​സി​ല്‍നി​ന്ന് മെ​സി ര​ണ്ടാം ത​വ​ണ​യും വ​ല​കു​ലു​ക്കി.

ര​ണ്ടാം പ​കു​തി​യി​ല്‍ എ​സ്പാ​നി​യോ​ളി​നു ഒ​രു ഗോ​ള്‍ മ​ട​ക്കാ​ന്‍ കി​ട്ടി​യ അ​വ​സ​രം ഫ​ല​വ​ത്താ​ക്കാ​നാ​യി​ല്ല. 67-ാം മി​നി​റ്റി​ല്‍ മെ​സി​യു​ടെ ഹാ​ട്രി​ക്കി​ന് ആ​ല്‍ബ അ​വ​സ​ര​മൊ​രു​ക്കി. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ല്‍ ജെ​റാ​ര്‍ഡ് ഡി​ലോ​ഫി​നു പ​ക​രം ഡെം​ബെ​ലെ ഇ​റ​ങ്ങി. വ​ന്‍ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് ന്യൂ​കാ​മ്പ് താ​ര​ത്തെ സ്വീ​ക​രി​ച്ച​ത്.

ക​ളി തീ​രാ​ന്‍ മൂ​ന്നു മി​നി​റ്റു​ള്ള​പ്പോ​ള്‍ ഒ​രു കോ​ര്‍ണ​റു​ടെ തു​ട​ര്‍ച്ച​യാ​യി ല​ഭി​ച്ച പ​ന്ത് പി​ക്വെ ഹെ​ഡ​ര്‍ ചെ​യ്തു വ​ല​യി​ലാ​ക്കി. 90-ാം മി​നി​റ്റി​ല്‍ സു​വാ​ര​സ് അ​വ​സാ​ന ഗോ​ളും ചേ​ര്‍ത്തു. ഡെം​ബെ​ല​യു​ടെ പാ​സി​ല്‍നി​ന്നാ​യി​രു​ന്നു ഗോ​ള്‍. മൂന്നു കളികളിൽനിന്ന് ഒന്പതുപോയിന്‍റുള്ള ബാഴ്സയാണു മുന്നിൽ.

 

Related posts